എയ്ഡ്‌സ് രോഗികളായ ഗര്‍ഭിണികള്‍ക്ക് ആശ്രയമായി മുംബൈയിലെ ജെജെ ഹോസ്പിറ്റല്‍
മുംബൈ: എയ്ഡ്‌സ് ബാധിതരായ ഗര്‍ഭിണികളെ സൗഹാര്‍ദ പൂര്‍വ്വം ക്ഷണിക്കുകയാണ് മുംബൈയിലെ ജെജെ ആശുപത്രി. എഡ്‌സ് രോഗികളെ തിരിഞ്ഞു നോക്കാന്‍ പോലും മടികാണിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും അപവാദമാണ് ജെജെ ആശുപത്രി. വൈറസ് ബാധയില്ലാതെ 100 കുട്ടികളാണ് ജെജെ ആശുപത്രിയില്‍ പിറന്നു വീണത്.
അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് ബാധയുണ്ടാകുന്നത് തടയാനുള്ള നടപടികള്‍ക്കാണ് ജെജെ ആശുപത്രി പ്രാമുഖ്യം കൊടുക്കുന്നത്. 2014 മാര്‍ച്ചിനു ശേഷമുള്ള കണക്കനുസരിച്ച് 100 കുട്ടികളാണ് ഇവിടെ ജനിച്ചത്. 2000 നുശേഷം ഇത്തരത്തിലുള്ള 1200 ഓളം ഗര്‍ഭിണികള്‍ പ്രസവിച്ചിട്ടുണ്ട്.

ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് ആശുപത്രിയിലെ ഗൈനകോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ടെനോഫോവിര്‍, ലാമിവുഡിന്‍, എഫാവിറന്‍സ് എന്നിവയാണ് അമ്മയില്‍ നിന്ന് കുട്ടിയ്‌ലേക്ക് വൈറസ് പകരാതിരിക്കാന്‍ നല്‍കുന്ന മരുന്നുകള്‍. ഡോ. രേഖ ഡേവറിനാണ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല.
എയ്ഡ്‌സ് രോഗികളെ പരിചരിക്കാന്‍ പോലും തയ്യാറാകാത്ത ആശുപത്രികള്‍ കണ്ടു പഠിക്കേണ്ടതുണ്ട് മുംബൈയിലെ ജെജ ആശുപത്രിയെ. എയ്ഡ്‌സ് ബാധിതരായ ഗര്‍ഭിണികളെ സൗഹാര്‍ദ്ദപൂര്‍വ്വം ക്ഷണിക്കുകയാണിവര്‍. ഗര്‍ഭത്തിലായിരിക്കുമ്പോഴും മുലയൂട്ടുമ്പോഴും ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ പ്രതിദിനം മൂന്ന് മരുന്നുകള്‍ ഉപയോഗിക്കുന്ന പദ്ധതിയാണ് ഓപ്ഷന്‍ ബി പ്ലസ് പദ്ധതി. ലോകാരോഗ്യ സംഘടനയുടെ ഓപ്ഷന്‍ ബി പ്ലസ് പദ്ധതി 2014 മുതലാണ് ഇന്ത്യ സ്വീകരിച്ചത്.












Click it and Unblock the Notifications