Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍, കൂറ്റന്‍ പാറകള്‍ വീടിന് മുകളില്‍!

ചെന്നൈ: ഫെഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവണ്ണാമലൈ ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. ഇവരുടെ വീടിന് മുകളിലേക്ക് കൂറ്റന്‍ പാറകളും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. അണ്ണാമലയാര്‍ മലനിരകളുടെ താഴ്വരയിലെ വിഒസി നഗറില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.

''മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവര്‍ കുടുങ്ങിയതായി തോന്നുന്നു. മൊബൈലില്‍ അവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. നിലവില്‍ അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ്,' ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡെയ്‌ലി തന്തി നെക്സ്റ്റിനോട് പറഞ്ഞു. മണ്ണിടിച്ചിലില്‍ തകര്‍ന്ന വിവിധ വീടുകളില്‍ താമസിക്കുന്ന ഏഴ് പേരെയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സമീപവാസികളും വ്യക്തമാക്കി.

Fengal Cyclone

രണ്ട് വീടുകള്‍ക്ക് മുകളിലായാണ് കൂറ്റന്‍ പാറകളും മണ്ണും വന്ന് പതിച്ചത്. പൊലീസിനെ കൂടാതെ തമിഴ്നാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്തുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തിരുവണ്ണാമലൈ ജില്ലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴപെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ 8.30 വരെ തിരുവണ്ണാമലൈയില്‍ 150 മില്ലിമീറ്ററിനടുത്ത് മഴ രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 370 മില്ലിമീറ്റര്‍ (37 സെന്റീമീറ്റര്‍) മഴയാണ് പ്രദേശത്ത് പെയ്തത്. ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവണ്ണാമലൈ, കല്ലക്കുറിച്ചി, വില്ലുപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവണ്ണാമലൈ, കല്ലക്കുറുച്ചി, സേലം, ധര്‍മ്മപുരി, കൃഷ്ണഗിരി, തിരുപ്പത്തൂര്‍, ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.

പുതുച്ചേരിക്ക് സമീപം ഇന്നലെ കരയില്‍ പതിച്ച ഫെഞ്ചല്‍ ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് പടിഞ്ഞാറോട്ട് പതുക്കെ നീങ്ങാന്‍ തുടങ്ങിയത്. അതേസമയം പുതുച്ചേരിയില്‍ ഞായറാഴ്ച 48.4 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 1995 ന് ശേഷം കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലുള്ള മഴയാണ് ഇത്. വില്ലുപുരത്തെ മൈലം ഓള്‍-വെതര്‍ സ്റ്റേഷനില്‍ അതിശക്തമായ മഴ രേഖപ്പെടുത്തി.

നവംബര്‍ 30 ന് രാവിലെ 8.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30 വരെ 51 സെ.മീ മഴയാണ് ഇവിടെ പെയ്തത്. മഴക്കെടുതി നേരിടാന്‍ നാഗപട്ടണം, മൈലാടുതുറൈ. തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ കാഞ്ചീപുരം എന്നീ ജില്ലകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 9 പേരാണ് ചുഴലിക്കാറ്റ് കെടുതിയില്‍ മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+