കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റിനേക്കാള്‍ അതിപ്രാധാന്യമുള്ള റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍, പ്രാധാന്യം ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് പാര്‍ലമെന്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെങ്കിലും, അതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ എത്തുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ തന്നെ വലിയ സ്വാധീനം ചെലുത്താന്‍ ഈ റിപ്പോര്‍ട്ട്. ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടാണിത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ വരുമാനം പങ്കുവെക്കുന്ന കാര്യം അടക്കം ഈ റിപ്പോര്‍ട്ടിലാണ് ഉണ്ടാവുക. 108 ശുപാര്‍ശകളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ബജറ്റിനേക്കാള്‍ പ്രാധാന്യം അതിന് തന്നെയാണ്.

1

ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഫണ്ട് വീതം വെക്കല്‍ ആദ്യമായിട്ടാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുമ്പുള്ളതിനേക്കാള്‍ രൂക്ഷമാണ്. അതിന് ഓരോ ഇന്ത്യക്കാരനെയും അതുകൊണ്ട് ബാധിക്കും. കേന്ദ്ര ബജറ്റിനേക്കാള്‍ വലിയ പ്രാധാന്യമുള്ളതായി ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് മാറുന്നത് അതുകൊണ്ടാണ്. കേന്ദ്ര നികുതിയില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന തരത്തിലാണ് 14ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.

വലിയ വിമര്‍ശനം അന്ന് ധനകാര്യ കമ്മീഷന്‍ നേരിട്ടിരുന്നു. സംസ്ഥാനങ്ങളുടെ വിഹിതം ഉയര്‍ത്തിയതിനായിരുന്നു വിമര്‍ശനം. വിദ്യാഭ്യാസം. ആരോഗ്യ മേഖല, തൊഴില്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വഹിക്കുന്നത് കേന്ദ്രമാണ്. എന്നിട്ടും സംസ്ഥാനങ്ങളുടെ വിവിഹം വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു നിലപാട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനങ്ങളുടെ വിഹിതം വര്‍ധിച്ച് വരികയാണ്. രണ്ടായിരത്തില്‍ ഇത് 30 ശതമാനത്തില്‍ താഴെയായിരുന്നു. 2010നും 2020നും ഇടയില്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

നാല് കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്. ആരോഗ്യ മേഖലയില്‍ കൂടുതല്‍ പണം അനുവദിക്കാനുള്ള ശുപാര്‍ശയാണ്. മറ്റൊന്ന് പ്രതിരോധ മേഖയില്‍ കൂടുതല്‍ ഫണ്ടിംഗാണ്. പുതിയ നികുതി സമ്പ്രദായ പ്രകാരം രൂപീകരിച്ച ആദ്യ ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ച കഴിയുന്ന സംസ്ഥാനങ്ങള്‍ക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവയ്ക്കും ഇന്‍സെന്റീവുകളും ശുപാര്‍ശ ചെയ്തിരുന്നു. ജിഎസ്ടി കൃത്യമായി പിരിക്കുന്നവര്‍ക്കുള്ള ഇന്‍സെന്റീവുകളും ശുപാര്‍ശയിലുണ്ടായിരുന്നു. ഇതെല്ലാം ഇത്തവണ നടപ്പാക്കിയെടുക്കാന്‍ നിര്‍ദേശമുണ്ടാകും.

Recommended Video

cmsvideo
Nirmala seetharaman announced thousand crores for kochi metro

15ാം ധനകാര്യ കമ്മീഷന്‍ 2017 നവംബര്‍ 17നാണ് രൂപീകരിച്ചത്. രണ്ട് വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഇത് നീട്ടുകയായിരുന്നു. ആദ്യ റിപ്പോര്‍ട്ട് നേരത്തെ തന്നെ കമ്മീഷന്‍ നല്‍കിയതാണ്. എന്‍കെ സിംഗാണ് കമ്മീഷന്‍ അ ധ്യക്ഷന്‍. അശോക് ലഹിരി, അനൂപ് സിംഗ്, അജയ് നാരായണ്‍ ജാ, എന്നിവരാണ് ഇതിലെ അംഗങ്ങള്‍. അശോക് ലഹിരി മുന്‍ സാമ്പത്തിക ഉപദേഷ്ടാവാണ്.

English summary
finance commission report also tabled in parliament today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X