കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതബന്ധം: കുമാര്‍ വിശ്വാസിനും ഭാര്യയ്ക്കും എതിരെ കേസ്

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനും ഭാര്യയ്ക്കും എതിരെ പോലീസ് കേസടുത്തു. നോയിഡ സെക്ടര്‍ 20 ലുള്ള ഒരാളെ ഭീഷണിപ്പെടുത്തി എന്ന പരാതിയിന്മേലാണ് കേസ്. കുമാര്‍ വിശ്വാസിന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. കുമാര്‍ വിശ്വാസുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സ്ത്രീയുടെ സുഹൃത്താണ് ഇപ്പോള്‍ കുമാര്‍ വിശ്വാസിനെതിരെ പരാതിപ്പെട്ടിരിക്കുന്ന ജഗത് അവാന.

കുമാര്‍ വിശ്വാസിനെതിര സ്ത്രീ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ സ്ത്രീക്ക് പിന്തുണ നല്‍കി എന്ന് പറഞ്ഞാണ് കുമാര്‍ വിശ്വാസും ഭാര്യയും ചേര്‍ന്ന് ജഗത് അവാനയെ ഭീഷണിപ്പെടുത്തിയതത്രെ. എന്നാല്‍ ഈ ആരോപണം കുമാര്‍ വിശ്വാസ് നിഷേധിച്ചു. ജഗത് അവാനയെ തനിക്ക് കൂടുതലായി അറിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി തനിക്കെതിരെ നടത്തുന്ന ഗൂഡാലോചനയാണ് ഈ കേസെന്നാണ് കുമാര്‍ വിശ്വാസ് പറയുന്നത്.

kumarvishwas

ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനുമാണ് കുമാര്‍ വിശ്വാസ്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ വിശ്വാസിനെ വിളിച്ചുവരുത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച നേതാവാണ് കുമാര്‍ വിശ്വാസ്. ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ് പ്രവര്‍ത്തകയുമായി വിശ്വാസിന് അടുപ്പം തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് അജയ് വോറ എന്നയാളാണ് കുമാര്‍ വിശ്വാസും പാര്‍ട്ടി പ്രവര്‍ത്തകയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കത്തെഴുതിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് വിശ്വാസ് അമേഠിയിലെ ഒരു പ്രവര്‍ത്തകയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ കുമാര്‍ വിശ്വാസിന്റെ ഭാര്യയ്ക്കും അറിയാമത്രെ.

English summary
Aam Aadmi Party leader Kumar Vishwas has landed in yet another trouble on Thursday. Reportedly an FIR has been registered against Vishwas and his wife for threatening a person in Noida sector 20. The name of the person who has registered case under IPC section 507 is Jagat Awana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X