കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ തീഗോളം'...!!! ആക്രമണം രൂക്ഷം..!! രാജ്യത്തിന്റെ സുരക്ഷ ഭീഷണിയില്‍..??

  • By Anamika
Google Oneindia Malayalam News

ലോകത്തെ നടുക്കിയ വാണാക്രൈ സൈബര്‍ ആക്രമണത്തിന്റെ ഭീതിയില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പേ തന്നെ രാജ്യം മറ്റൊരു സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ആശങ്കയിലാണ്. ചൈനയാണ് ഫയര്‍ബോള്‍ എന്ന് പേരുള്ള ഈ മാല്‍വെയര്‍ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെപ്പോലും ബാധിക്കുന്നതാണീ ഫയര്‍ബോള്‍ ആക്രമണമെന്നത് ഞെട്ടിക്കുന്നതാണ്.

ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു...! ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് അവർ ചെയ്തത് ഞെട്ടിക്കും...!ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു...! ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് അവർ ചെയ്തത് ഞെട്ടിക്കും...!

30കാരി നടിക്ക് 60കാരന്‍ സംവിധായകന്‍ ഭര്‍ത്താവ്...!! ഉപദേശികള്‍ക്ക് നടിയുടെ മറുപടി...!!30കാരി നടിക്ക് 60കാരന്‍ സംവിധായകന്‍ ഭര്‍ത്താവ്...!! ഉപദേശികള്‍ക്ക് നടിയുടെ മറുപടി...!!

വാണാക്രൈയ്ക്ക് ശേഷം

വാണാക്രൈയ്ക്ക് ശേഷം

ഇന്ത്യയെ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളെ ഫയര്‍ബോള്‍ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു. ലോകമെമ്പാടുമുള്ള 25 കോടിയിലധികം കമ്പ്യൂട്ടറുകള്‍ ഇപ്പോള്‍ത്തന്നെ ഈ പുതിയ മാല്‍വെയറിന്റെ പിടിയിലകപ്പെട്ടു കഴിഞ്ഞുവെന്നാണ് അറിയുന്നത്.

സുരക്ഷ അപകടത്തിൽ

സുരക്ഷ അപകടത്തിൽ

ഫയര്‍ബോള്‍ ആക്രമിച്ച രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ രാജ്യമാണ് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ചൈനയുമായുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സൈബര്‍ ആക്രമണം രാജ്യത്തിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭീകരനാണ് ഫയർബോളും

ഭീകരനാണ് ഫയർബോളും

വാണാക്രൈയെപ്പോലെത്തന്നെ ഭീകരനാണ് ഫയര്‍ബോളും. നമ്മുടെ കമ്പ്യൂട്ടര്‍ ആക്രമിക്കപ്പെട്ടുവെന്ന് കണ്ടെത്താന്‍ തന്നെ പ്രയാസമാണ്. നമ്മളറിയാതെ ഈ വീരന്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഒളിച്ചിരുന്നാണ് ചൈനയ്ക്ക് വേണ്ടി ചാരപ്പണി നടത്തുക.

ഒളിച്ചിരുന്ന് ചാരപ്പണി

ഒളിച്ചിരുന്ന് ചാരപ്പണി

തീര്‍ന്നില്ല ഫയര്‍ബോളിന്റെ ലീലാവിലാസങ്ങള്‍. കമ്പ്യൂട്ടറിലെ ഈ ഒളിച്ചിരിപ്പ് വഴി നമ്മുടെ സ്വകാര്യവിവരങ്ങള്‍ അടക്കമുള്ള ഫയര്‍ബോള്‍ ചോര്‍ത്തും. കൂടാതെ ആക്രമിച്ച കമ്പ്യൂട്ടറിനകത്ത് തന്നെ ഈ മാല്‍വെയര്‍ പുതിയ ഭീകര സോഫ്‌റ്റ്വെയറുകള്‍ ഇസ്റ്റാള്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.

ആക്രമണം രണ്ട് വിധം

ആക്രമണം രണ്ട് വിധം

ചൈനയിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ റഫോടെക് ആണ് ഈ ഭീകരനെ പുറത്തിറക്കിയത്. നാം കമ്പ്യൂട്ടറിലേക്ക് മറ്റു ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന കൂട്ടത്തില്‍ ഫയര്‍ബോളും കേറിപ്പോരും. രണ്ട് തരത്തിലാണ് ഇതിന്റെ ആക്രമണം നടക്കുന്നത്.

ഇത് കളമൊരുക്കൽ മാത്രം

ഇത് കളമൊരുക്കൽ മാത്രം

വെബ് ബ്രൗസറിന്റെ നിയന്ത്രണം ഏറ്റെടുത്തും പുതിയ ഭീകരസോഫ്‌റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തും ഫയര്‍ബാള്‍ ആക്രമണം നടത്തുന്നു. ഇന്ത്യയില്‍ മാത്രം ഇതുവരെ രണ്ടരക്കോടിയോളം കമ്പ്യൂട്ടറുകള്‍ ആക്രമിക്കപ്പെട്ടു കഴിഞ്ഞു. ഇത് ഓരോ നിമിഷവും വര്‍ധിച്ചുവരികയുമാണ്. വലിയൊരു സൈബര്‍ ആക്രമണത്തിന്റെ മുന്നൊരുക്കമായാണ് ഇതിനെ സൈബര്‍ വിദഗ്ദര്‍ വിലയിരുത്തുന്നത്.

ഇന്ത്യ ഭയപ്പെടണം

ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാനാക്രൈ ആക്രമണത്തിന് പിന്നാലെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെറിയ തോതിലുളളവ നടക്കുകയും ചെയ്യുകയുണ്ടായി. വാനാക്രൈയ്ക്ക് പിന്നില്‍ ഉത്തരകൊറിയ ആണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഫയര്‍ബോളിന് പിന്നില്‍ ചൈനയാണെന്നത് ഇന്ത്യയ്ക്ക് ഭീതി വര്‍ധിപ്പിക്കുന്നതാണ്.

English summary
India is the worst affected country of Fireball, A Chinese malware
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X