കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക് ഫംഗസിന് പിന്നാലെ ഗ്രീന്‍ ഫംഗസും, മധ്യപ്രദേശില്‍ ആദ്യ കേസ്, ഡോക്ടര്‍മാര്‍ പറയുന്നത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ബ്ലാക്-വൈറ്റ് ഫംഗസുകള്‍ പിന്നാലെ ഗ്രീന്‍ ഫംഗസും. രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ് മധ്യപ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഇതിനൊക്കെ പുറമേ യെല്ലോ ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. ഫംഗസിന്റെ നിറം സംബന്ധിച്ച് ആരും ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് നേരത്തെ എയിംസ് ചീഫ് രണ്‍ദീപ് ഗുലേറിയ പറയുകയും ചെയ്തിരുന്നു. ആസ്പര്‍ജിലോസിസ് രോഗബാധയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

1

വായുവിലൂടെ തന്നെയാണ് ഈ രോഗവും പടരുക. അതേസമയം കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ ഈ രോഗത്തെ കുറിച്ച് പറയാനാവൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ആസ്പര്‍ജിലോസിസ് സാധാരണയായി കണ്ടുവരുന്ന രോഗമല്ല. വളരെ ചുരുക്കം സാഹചര്യത്തില്‍ കണ്ടുവരുന്ന ഈ രോഗം ശ്വാസകോശത്തെയാണ് ബാധിക്കുക. 34കാരനായ ഒരു കൊവിഡ് രോഗിക്കാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ രോഗിക്ക് കൊവിഡ് വന്ന ശേഷം മൂക്കിലുടെ ചോര വരികയും, കടുത്ത പനിയുണ്ടാവുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് ബ്ലാക് ഫംഗസ് രോഗബാധയുണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷമാണ് ഇത ്ഗ്രീന്‍ ഫംഗസാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഈ രോഗം അത്ര പ്രശ്‌നക്കാരനല്ലെന്നാണ് ഡോക്ടമാര്‍ സൂചിപ്പിക്കുന്നത്. രോഗിയുടെ ശ്വാസകോശം വായ് ഭാഗം, രക്തം, എന്നിവയെ ഈ ഫംഗസ് ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ രവി ദോസി പറഞ്ഞു. ഇയാള്‍ ശ്രീ അരവിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ്.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

രണ്ട് മാസത്തോളമായി ഇയാള്‍ കൊവിഡിന് ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും മറ്റ് പ്രശ്‌നങ്ങള്‍ ഇയാളില്‍ പ്രകടമായിരുന്നു. മൂക്കിലൂടെ ചോര വരികയും പനിയും കൊവിഡാനന്തരം വന്ന കാര്യങ്ങളായിരുന്നു. ബ്ലാക് ഫംഗസിന്റേതിന് സമാനമായ ചികിത്സയല്ല ഗ്രീന്‍ ഫംഗസിനുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
കേരളത്തിലും പിടിമുറുക്കി ബ്ലാക്ക് ഫംഗസ് ഭീതി | Oneindia Malayalam

English summary
First green fungus cas reported in madhya praesh says doctor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X