കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെന്നോവ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങുന്നു, ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ആദ്യ എംആര്‍എന്‍എ വാക്‌സിന്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ക്ക് പ്രതീക്ഷയേകി ജെന്നോവയുടെ വാക്‌സിന്‍. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ക്കായി നിര്‍മാണത്തിലുള്ള വാക്‌സിനുകളില്‍ ആദ്യം പരീക്ഷണാനുമതി വാക്‌സിനാണിത്. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജെന്നോവ. ഇവരുടെ എംആര്‍എന്‍എ വാക്‌സിനാണ് മനുഷ്യരില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണിത്. മെസഞ്ചര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ എന്നാണ് ഇവ അറിയപ്പെടുന്നത്.

1

ഇത് എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അത്തരം വാക്‌സിനുകള്‍ ശരീരത്തിലെ കോശങ്ങളോട് എന്ത് പ്രോട്ടീനുകള്‍ നിര്‍മിക്കണമെന്ന് പറയുന്ന ആര്‍എന്‍എകളാണ് എംആര്‍എന്‍എകള്‍. കോവിഡ് കാരണമുണ്ടാകുന്ന കൊറോണ വൈറസായ സാര്‍സ് കോവി-2ന്റെ സ്‌പൈക്ക് പ്രോട്ടീന്‍ പുന:സൃഷ്ടിക്കാന്‍ കോശങ്ങളോട് പറയാന്‍ എംആര്‍എഎ കോഡ് ചെയ്തിരിക്കുന്നു. കൊറോണ വൈറസിന്റെ ഉപതരിതലത്തില്‍ സ്‌പൈക്കുകളായി പ്രത്യക്ഷപ്പെടുന്ന സ്‌പൈക്ക് പ്രോട്ടീന്‍ ആണ് അണുബാധയുടെ പ്രക്രിയക്ക് തുടക്കമിടുന്നത്. ഇത് കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കും. അതിന് ശേഷമാണ് ഇവ പ്രവര്‍ത്തിക്കുക.

്അതേസമയം എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള കൊവിഡ് വാക്‌സിന്‍ ഒരിക്കല്‍ ശരീരത്തില്‍ കുത്തിവെച്ചാല്‍ സ്‌പൈക്ക് പ്രോട്ടീന്റെ പകര്‍പ്പുകള്‍ സൃഷ്ടിക്കാന്‍ ശരീരത്തിലെ കോശങ്ങളെ നിര്‍ദേശിക്കും. ഇത് ആന്റിബോഡികള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. ഇവ വൈറസിനെതിരെ പോരാടാന്‍ കരുത്തുള്ളവയാണ്. മറ്റ് വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. ആസ്ട്രാസെനെക്ക അടക്കം ഉണ്ടാക്കിയവ ാക്‌സിന്‍ വേറെ വിാഗത്തിലുള്ളവയാണ്. ഏറ്റവും സുരക്ഷിതമായിട്ടാണ് എംആര്‍എന്‍എ വാക്‌സിനുകളെ കരുതുന്നത്.

മറ്റ് പാര്‍ശ്വ ഫലങ്ങളോ അപകടങ്ങളോ ഈ വാക്‌സിനില്‍ ഇല്ല. അതേസമയം ഫൈസറും മോഡേണയും നിര്‍മിച്ച വാക്‌സിനുകള്‍ക്ക് 90 ശതമാനത്തിലധികം രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും. ആസ്ട്രാസെനെക്ക 70 ശതമാനത്തില്‍ അധികം രോഗ പ്രതിരോധ കരുത്തുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എംആര്‍എന്‍എ വാക്‌സിന്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഗ്രാമീണ പ്രദേശങ്ങളില്‍ ഇതിനായി കോള്‍ഡ് സ്‌റ്റോറേജുകളും സ്ഥാപിക്കേണ്ടി വരും.

English summary
first mrna vaccine gets permission in india, soon start human trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X