കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ കോടതി കയറുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ആദ്യ ഹര്‍ജി

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കശ്മീര്‍ വിഷയത്തില്‍ കോടതിയിലെത്തുന്ന ആദ്യ ഹര്‍ജിയാണിത്. അഭിഭാഷകനായ എംഎല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി. രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്യണമെങ്കില്‍ പാര്‍ലമെന്റ് വഴിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ മിക്ക നേതാക്കളും വീട്ടുതടങ്കലിലാണ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമപരമായി പോരാടുമെന്ന് മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുല്ല കഴിഞ്ഞദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Supreme

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കശ്മീരില്‍ പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധം നടക്കുന്നുണ്ടെന്നും ഒരാള്‍ മരിച്ചുവെന്നും അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശ്രീനഗറിലാണ് പ്രതിഷേധിച്ച യുവാവ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റും പ്രതിഷേധത്തിനിടെയുണ്ടായ അസ്വാരസ്യത്തിലുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. ആറ് പേരെയും ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനഗറില്‍ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. ഇത് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങിയവരെയാണ് പോലീസ് പിടികൂടാന്‍ ശ്രമിച്ചത്.

റിസര്‍വ് ബാങ്കിന്റെ വന്‍ പ്രഖ്യാപനം; പലിശ നിരക്ക് 35 ശതമാനം കുറച്ചു, ഭവന വായ്പാ പലിശ കുറയുംറിസര്‍വ് ബാങ്കിന്റെ വന്‍ പ്രഖ്യാപനം; പലിശ നിരക്ക് 35 ശതമാനം കുറച്ചു, ഭവന വായ്പാ പലിശ കുറയും

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെയുള്ള 400ഓളം നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, വിഘടന വാദികള്‍, മത നേതാക്കള്‍ എന്നിവരെല്ലാം അറസ്റ്റിലാണെന്നാണ് വിവരം. പൊതുവെ സമാധാന അന്തരീക്ഷമാണ്. വന്‍തോതിലുള്ള പ്രതിഷേധമുണ്ടായിട്ടില്ല. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും ശ്രീനഗറില്‍ ഒറ്റപ്പെട്ട പ്രതിഷേധം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
ആരായിരുന്നു സുഷമാ സ്വരാജ് | Oneindia Malayalam

പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ പോലീസ് പിന്തുടര്‍ന്നു. ഇയാള്‍ ഝലം നദിയില്‍ ചാടുകയായിരുന്നു. ഇങ്ങനെയാണ് മരിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത പോലീസ് ഓഫീസര്‍ എഎഫ്പിയോട് പറഞ്ഞു. ശ്രീനഗറിലെ പഴയ നഗരത്തിലാണ് സംഭവം. ഒരുകാലത്ത് ഇന്ത്യാവിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ഈ മേഖല. മൂന്ന് പതിറ്റാണ്ടിനിടെ പതിനായിരങ്ങളാണ് പ്രതിഷേധങ്ങള്‍ക്കിടെ ഇവിടെ കൊല്ലപ്പെട്ടിട്ടുള്ളത്.

English summary
First Petition Filed in SC Against Repeal of Kashmir Status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X