സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍: നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തിന്, ചരിത്രത്തില്‍ ആദ്യം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  Supreme Court-Justice chelameshwar against Chief justice

  ദില്ലി: നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നാല് ജഡ്ജിമാര്‍ കോടതി നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായ കൊളീജിയത്തിലെ പ്രതിഷേധം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങിയതോടെയാണ് ജഡ‍്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പുറമേ നാല് ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ടതാണ് കൊളീജിയം.  ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണം സംബന്ധിച്ച കേസിലാണ് പ്രശ്നം ഉടലെടുക്കുന്നത്.

  സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യ സംവിധാനം തകരുമെന്നും ചെലമേശ്വര്‍ പറയുന്നു. കൊളീജിയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ച നിലപാടിനെതിരെയാണ് കൊളീജിയത്തില്‍ പ്രതിഷേധമുയര്‍ന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഉത്തരവാദിത്തങ്ങളുള്ളതെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നതെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു.

  sc-judges-

  നേരത്തെ ഡിസംബറില്‍ ഒരു കേസിന്റെ വാദം കേള്‍ക്കുമ്പോളും ജസ്റ്റിസ് ചെലമേശ്വറും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രലവര്‍ത്തനത്തെക്കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച ചെലമേശ്വര്‍ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ചെലമേശ്വര്‍ വിട്ടുനില്‍ക്കുകയായിരുന്നു. രണ്ട് പേരെ പുതുതായി സുപ്രീം കോടതി ജ‍ഡ്‍ജിമാരായി നിയമിച്ചുകൊണ്ടുള്ള കൊളീജിയത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് നാടകീയ സംഭവങ്ങളെന്നാണ് കരുതുന്നത്. ഇതിനെല്ലാം പുറമേ മിശ്രയ്ക്കെതിരെ ജഡ്ജിമാരില്‍ നിന്ന് പലതരത്തിലുള്ള അഴിമതി ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  For the first time ever in India, four senior judges of the Supreme court will address the media at noon today.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്