കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ടിൽ കപ്പൽ ഇടിച്ചു, 12 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി, 2 പേരെ രക്ഷപ്പെടുത്തി

Google Oneindia Malayalam News

കോഴിക്കോട്: കപ്പല്‍ ബോട്ടില്‍ ഇടിച്ച് 12 മത്സ്യത്തൊഴിലാളികളെ കാണാതായി. ബേപ്പൂരില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ ബോട്ട് ആണ് മംഗലാപുരത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. മംഗലാപുരം തീരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ മാറിയാണ് അപകടം. ഐഎസ്ബി റെബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

'രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് ആശ്വസിക്കാം, തോൽപ്പിക്കാൻ കഴിയില്ല', കെടി ജലീലിന്റെ പ്രതികരണം'രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് ആശ്വസിക്കാം, തോൽപ്പിക്കാൻ കഴിയില്ല', കെടി ജലീലിന്റെ പ്രതികരണം

അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തില്‍ മലയാളികള്‍ ആരുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടിലുണ്ടായിരുന്നവരില്‍ 7 പേര്‍ തമിഴ്‌നാട് സ്വദേശികളും ബാക്കിയുളളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവരുമാണ് എന്നാണ് വിവരം. കോസ്റ്റ്ഗാര്‍ഡിന്റെ രാജ്ദൂത് എന്ന ബോട്ടും ഹെലികോപ്റ്ററും കാണാതായവര്‍ക്ക് വേണ്ടി കടലില്‍ തിരച്ചില്‍ നടത്തുകയാണ്.

sea

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയ ബോട്ട് അപകടത്തില്‍പ്പെട്ടത്. കപ്പലിടിച്ച് ബോട്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. രണ്ട് പേരെ രക്ഷപ്പെടുത്തിയത് കപ്പലില്‍ ഉണ്ടായിരുന്നവരാണ്. ബേപ്പൂര്‍ സ്വദേശിയായ ജാഫറിന്റെ ഉടമസ്ഥതയില്‍ ഉളളതാണ് അപകടത്തില്‍പ്പെട്ട ഐഎഫ്ബി റബ്ബ എന്ന ബോട്ട്. ഐപിഎല്‍ ലീ ഹാവ്‌റെ എന്ന കപ്പല്‍ ആണ് ബോട്ടില്‍ ഇടിച്ചത്. ഇത് സിംഗപ്പൂരില്‍ നിന്നുളള ചരക്ക് കപ്പല്‍ ആണ്. ഐപിഎല്‍ എന്ന സിംഗപ്പൂര്‍ കമ്പനിയാണ് കപ്പലിന്റെ ഉടമകള്‍. കപ്പല്‍ ഇപ്പോഴും അപകട സ്ഥലത്ത് തന്നെ തുടരുകയാണ്.

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

English summary
fishermen missing in sea after a ship hit at a fishing boat from Beypore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X