കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്കതട്ടിപ്പ്; ആശുപത്രി സിഇഒ അടക്കം അഞ്ച് ഡോക്ടര്‍മാര്‍ അറസ്റ്റില്‍...

  • By Vishnu
Google Oneindia Malayalam News

മുംബൈ: വൃക്ക തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഡോക്ടര്‍മാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ പ്രശസ്തമായ ഹിരാനന്ദനി ആശുപത്രിയിലെ സിഇഒയും മെഡിക്കല്‍ ഡയറക്ടറുമടക്കം അഞ്ച് പേരാണ് പിടിയിലായത്.

സുജിത്ത് ചാറ്റര്‍ജി, അനുരാഗ് നായ്ക്, മുകേഷ് ഷെത്തെ, മുകേഷ് ഷാ, പ്രകാശ് ഷെട്ടി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെകൂടാതെ വൃക്കതട്ടിപ്പ് മാഫിയയുമായി ബന്ധമുള്ള 12 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Hiranandini Hospital

നിയമവിരുദ്ധമായി വൃക്കമാറ്റിവയ്ക്കല്‍ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ആശുപത്രിയില്‍ നടക്കുന്ന എല്ലാ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും മാറ്റിവയ്ക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മോഷണം നടന്നതെങ്ങനെ ? ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും പങ്കുണ്ടോ...

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടന്ന മുപ്പതോളം അവയവമാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയകള്‍ നിയമവിരുദ്ധമായാണ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. മെഡിക്കല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ നാല് വൃക്കമാറ്റിവെക്കലുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

വ്യാജരേഖകളുണ്ടാക്കി നിരവധി ശസ്ത്രക്രിയകള്‍ ആശുപത്രിയില്‍ നടത്തിയതായാണ് വിവരം. വന്‍ മാഫിയയാണ് തട്ടിപ്പിന് പിന്നുലള്ളത്. നേരത്തെ ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പോലീസ് നടത്തിയ പരിശോധനയിലും ഡോക്ടര്‍ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ 1424 ഓണച്ചന്തകള്‍; ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്ക് വഴി... ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ 1424 ഓണച്ചന്തകള്‍; ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്ക് വഴി...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Five doctors, including the CEO and director of a top private hospital in Mumbai were arrested for their alleged involvement in the kidney selling racket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X