കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മോഷണം നടന്നതെങ്ങനെ ? ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും പങ്കുണ്ടോ...

  • By Vishnu
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ നടന്ന ട്രെയിന്‍ കൊള്ള എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. സേലത്ത് നിന്ന് ചെന്നൈയിലേക്ക് പോയ തീവണ്ടിയില്‍ നിന്ന് റിസര്‍വ് ബാങ്ക് ശേഖരിച്ച 34224 കോടി രൂപയയുടെ പഴയ നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് 5.18 കോടിയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്.

തീവണ്ടി ചെന്നൈയിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഇത്രവലിയ മോഷണം നടന്നിട്ടും ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന നിലയിലാലായിരുന്നുവത്രേ ട്രയിനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇത്രയേറെ പണം മോഷ്ടിക്കപ്പെട്ടിട്ടും സുരക്ഷാ ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും മോഷണ വിവരം അറിഞ്ഞില്ലെന്നാണ് പറയുന്നത്.

Read More:എടിഎം തട്ടിപ്പിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍; അറസ്റ്റിലാകുന്നത് പണം പിന്‍വലിക്കുന്നതിനിടെ...

ചെന്നയിലെത്തുന്നതിന് മുമ്പായി ഇലക്ട്രിക് ലൈനില്ലാത്തയിടത്ത് വച്ചാണ് മോഷണം നടന്നത്. ട്രെയിനിന്റെ റൂട്ടും പണമിരിക്കുന്ന വിവരങ്ങളുമെല്ലാം എങ്ങിനെ മോഷ്ടാക്കളറിഞ്ഞു എന്നതാണ് ദുരൂഹത. സുരക്ഷയിലുണ്ടായിരുന്ന പോലീസുകാര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും മോഷണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഗൂഢാലോചന

ഗൂഢാലോചന

ടെയിന്‍ കൊള്ളയടിക്കുന്നതിന് മന്നോടിയായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്നത് വ്യക്തമാണ്. വൈദ്യുതി ഞ്ചെിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ട്രയിനിന്റെ മുകള്‍ ഭാഗത്ത് കയറി മോഷണം നടത്താനാവില്ല. ഡീസല്‍ എഞ്ചിന്‍ ഉയോഗിച്ച് ഓടിയ സമയത്താണ മോഷണം നടന്നത്.

റെയില്‍പാത

റെയില്‍പാത

ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് ഓടുന്ന സേലം വിദുരാചലം റൂട്ടിനിടയിലാണ് മോഷണം നടന്നതെന്നാണ് പോലീസ് പറയുന്നത്. റെയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില സിഗ്നലുകളില്‍ ട്രെയിന്‍ പിടിച്ചിട്ടിരുന്നു.

മോഷ്ടാക്കളെങ്ങനെ അറിഞ്ഞു

മോഷ്ടാക്കളെങ്ങനെ അറിഞ്ഞു

പണം എതൊക്കെ ബോഗികളിലുണ്ടെന്നും എത്ര പെട്ടികളിലാണെന്നുമെല്ലാം മോഷ്ടാക്കള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചില ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായം മോഷ്ടാക്കള്‍ക്ക് ലഭിച്ചെന്ന് സംശയമുണ്ട്.

പോര്‍ട്ടര്‍മാര്‍

പോര്‍ട്ടര്‍മാര്‍

സേലത്ത് നിന്ന് പണം ട്രെയിനില്‍ കയറ്റിയ നാല് പോര്‍ട്ടര്‍മാരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിനില്‍ പണമുള്ള വിവരവും മറ്റും ഇവര്‍ മോഷ്ടാക്കളെ അറിയിച്ചോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

പഴകിയ നോട്ട്

പഴകിയ നോട്ട്

മുഷിഞ്ഞ് പഴകിയതിനാല്‍ നശിപ്പിക്കാനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്ന് ശേഖരിച്ചതാണ് പണം. ബാങ്കില്‍ കൊടുത്ത് പണം മാറ്റിയെടുക്കാനാവുമെന്നാണ് പറയുന്നത്.

English summary
Selam train robbery Two porters in custody. Police suspect security officials and Bank officials are helped the robbers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X