കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ജയിക്കും'; ബിജെപിക്കെതിരെ എന്തുവീട്ടുവീഴ്ച്ചക്കും തയ്യാർ: രാഹുല്‍

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ വിശാല ഐക്യം രൂപീകരിച്ച് ബിജെപിയെ നേരിടുക എന്നതാണ് നയമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിനാലാണ് കഴിഞ്ഞ തവണ പല മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു കയറിയത്. അന്ന് സാഹചര്യങ്ങള്‍ കൂറേക്കൂടി ബിജെപിക്ക് അനുകൂലവും ആയിരുന്നു.

<strong>ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം</strong>ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം

എന്നാല്‍ മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ ബിജെപിയും കാര്യമായ വെല്ലുവിളി നേരിടുന്നുണ്ട്. ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ അണിയിച്ച് നിരത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ബിജെപിയെ പ്രതിരോധിക്കാമെന്ന് കോണ്‍ഗ്രസ്സ് കണക്ക് കൂട്ടുന്നു. ഇതിനായി എന്തുവിട്ടുവീഴ്ച്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാണെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നുത്. കുടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ലോക്‌സഭാ സീറ്റുകളിലേക്ക്

ലോക്‌സഭാ സീറ്റുകളിലേക്ക്

ചില ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേ രൂപം കൊണ്ട് പ്രതിപക്ഷ സഖ്യത്തിന് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. കര്‍ണാടകയില്‍ ജെഡിഎസ്സുമായി സഖ്യം ചേര്‍ന്ന് അധികാരത്തിലെത്താനും കോണ്‍ഗ്രസ്സിന് സാധിച്ചു.

സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടാലും

സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടാലും

മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞാലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടാലും ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യം. അതുകൊണ്ട് മാത്രമാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം ജെഡിഎസ്സിന് വിട്ടുകൊടുത്തതും.

മയാവതിയുടെ നിലപാട്

മയാവതിയുടെ നിലപാട്

ഇത്തരത്തില്‍ പ്രതിപക്ഷ വിശാല ഐക്യമെന്ന കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാവുന്ന രീതിയിലുള്ള നിലപാടായിരുന്നു ബിഎസ്പി നേതാവായ മായാവതി കഴിഞ്ഞ ദിവസം സ്വീകരിച്ചത്. കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്നായിരുന്നു മയാവതിയുടെ നിലപാട്.

സഖ്യത്തിന് എതിര്‍ നില്‍ക്കുന്നു

സഖ്യത്തിന് എതിര്‍ നില്‍ക്കുന്നു

രാഹുലും സോണിയാഗാന്ധിയും തങ്ങളുമായി തൃപ്തികരമായൊരു സഖ്യത്തിന് തയ്യാറായിരുന്നു. പക്ഷെ മറ്റുചില കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തിന് എതിര്‍ നില്‍ക്കുന്നു. യതാര്‍ത്ഥത്തില്‍ൃ ദ്വിഗ് വിജയ് സിങ് ഒരു ബിജെപി ഏജന്റാണെന്നും മായാവതി തുറന്നടിച്ചിരുന്നു.

വര്‍ഗീയവും ജാതീയവുമായ മനസ്ഥിതി

വര്‍ഗീയവും ജാതീയവുമായ മനസ്ഥിതി

മഹാസഖ്യത്തെ ഉപയോഗിച്ച് ബിഎസ്പിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ദളിതരുടേയും മറ്റ് അധസ്ഥിത വിഭാഗങ്ങളുടേയും പിന്തുണ ലഭിചിച്ചിട്ടും ബിജെപിയെ പോലെ വര്‍ഗീയവും ജാതീയവുമായ മനസ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളതെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു.

വിലപേശല്‍ തന്ത്രം

വിലപേശല്‍ തന്ത്രം

ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് സഖ്യമില്ലെന്ന് വ്യക്തമാക്കിയെങ്കിലും അടുത്ത വര്‍ഷം നടക്കുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന് സഖ്യം രൂപീകരിക്കാനുള്ള സാധ്യതകള്‍ മായാവതി തുറന്നിട്ടിരുന്നു. വിലപേശല്‍ തന്ത്രമാണ് മായാവതി നടത്തുന്നത് എന്ന വിലയിരുത്തലും ഉണ്ടായിരുന്നു.

ഏത് തരത്തിലുള്ള വിട്ടുവീഴ്ച്ചക്കും

ഏത് തരത്തിലുള്ള വിട്ടുവീഴ്ച്ചക്കും

എന്നിരുന്നാലും ബിജെപിയെ വീഴ്ത്താന്‍ ബിഎസ്പിയെ സഖ്യത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി രാഹുല്‍ ഗാന്ധിതന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ്സും പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ താനും ഏത് തരത്തിലുള്ള വിട്ടുവീഴ്ച്ചക്കും തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ ഗുണം

മഹാരാഷ്ട്ര, രാജസ്ഥാന്‍ തെലുങ്കാന, ഛത്തീസ്ഘണ്ഡ് എന്നീം സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഉറപ്പായിട്ടും വിജയിക്കാന്‍ കഴിയും. എന്നാല്‍ മഹാരാഷ്ട്രയില്‍ സഖ്യമുണ്ടെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ബിഎസ്പിയുമായി ചര്‍ച്ച നടത്തും

ബിഎസ്പിയുമായി ചര്‍ച്ച നടത്തും

ബിഎസ്പിയുമായി ചര്‍ച്ച നടത്തും. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമെല്ലാം ഒരുമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മായാവതി ഉദ്ദേശിച്ചതും അതാണ്.

മായാവതി ഉദ്ദേശിച്ചതും അതാണ്.

നേരത്തെ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിലിരുന്ന മഹാരാഷ്ട്രയില്‍ ബിഎസ്പിയുമായി കടുത്ത മത്സരം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ സാഹചര്യമല്ല ഇപ്പോള്‍. സംസ്ഥാനത്തും കേന്ദ്രത്തിലും സഖ്യം ചേരുന്നത് തമ്മില്‍ വ്യത്യാസമുണ്ട്. മായാവതി ഉദ്ദേശിച്ചതും അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
‘Flexible’ Rahul Gandhi Bats For a Grand Alliance in 2019, Hopes BSP Will Join in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X