കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യ സംസ്കരണ മേഖലയിൽ വമ്പന്‍ സഹായം: 10,000 കോടി രൂപയുടെ പ്രഖ്യാപനം

Google Oneindia Malayalam News

ദില്ലി: ഭക്ഷ്യ സംസ്കരണ മേഖലയിൽ 10,000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ട പ്രഖ്യാപനത്തിലാണ് ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കരുത്താവുന്ന പദ്ധതിയെ കുറിച്ച് ധനമന്ത്രി വ്യക്തമാക്കിയത്. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങൾക്ക് ഇത് സഹായകരമാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, മറ്റ് സംരംഭങ്ങള്‍ എന്നിവയ്ക്ക് കൂടുല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കാനാണ് തുക അനുവദിക്കുക.

കാർഷിക, ഭക്ഷ്യ മേഖലയിൽ രാജ്യാന്തര നിലവാരത്തിലുള്ള ബ്രാൻഡുകൾ വികസിപ്പിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരോ സംസ്ഥാനങ്ങളിലും അതാതു സ്ഥലത്തെ പ്രധാന ഉല്‍പന്നങ്ങളെ ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. ലഖ്നൗവിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം ഒരുക്കും. വനിതകളുടെ സംരഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

nirmala-sitharaman

Recommended Video

cmsvideo
P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam

മൃഗസംരക്ഷണത്തിന് 13343 കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. മൃഗങ്ങളുടെ രോഗ നിയന്ത്രണ പരിപാടികള്‍ക്കാണ് ഈ തുക പ്രധാനമായും വകയിരുത്തിയത്. പശുക്കളുടെ കുളമ്പു രോഗം നിയന്ത്രിക്കാന്‍ ദേശീയ പദ്ധതി നടപ്പിലാക്കും. രാജ്യത്തെ മുഴുവന്‍ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കും. പ്രധാൻമന്ത്രി മത്സ്യബന്ധന യോജന പദ്ധതിയിൽ 20,000 കോടി രൂപ വകയിരുത്തിയതും ഇന്നത്തെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്.

മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി; ക്ഷീരോൽ‌പാദന വികസനത്തിന് 15,000 കോടിമത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി; ക്ഷീരോൽ‌പാദന വികസനത്തിന് 15,000 കോടി

 പിഎം കിസാന്‍ ഫണ്ട് വഴി കൈമാറിയത് 18700 കോടി രൂപ; താങ്ങുവില സംഭരണത്തിന് 74300 കോടി പിഎം കിസാന്‍ ഫണ്ട് വഴി കൈമാറിയത് 18700 കോടി രൂപ; താങ്ങുവില സംഭരണത്തിന് 74300 കോടി

 20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി 20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി

English summary
FM Nirmala Sitharaman announces Rs 10,000 crore fund for micro food enterprises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X