കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മൂന്നാം ഘട്ട സാമ്പത്തിക പ്രഖ്യാപനങ്ങള്‍ കാര്‍ഷിക മേഖലയെ കേന്ദ്രീകരിച്ച്. മോദി സര്‍ക്കാരിന്റെ വന്‍ നേട്ടങ്ങളാണ് ധനമന്ത്രി എണ്ണിപ്പറഞ്ഞത്. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പ്രകാരം 6400 കോടി കര്‍ഷകര്‍ക്ക് നല്‍കിയതായും ധനമന്ത്രി പറഞ്ഞു. താങ്ങുവില സംഭരണവുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ രണ്ട് മാസം കൊണ്ട് 74300 കോടിയാണ് ലഭിച്ചത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 18700 കോടി രൂപയാണ് കൈമാറിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ കര്‍ഷക സൗഹൃദമാണെന്ന് അക്കമിട്ട് അവതരിപ്പിക്കുകയാണ് ധനമന്ത്രി ചെയ്തത്.

1

കാര്‍ഷിക മേഖലയ്ക്കായി 11 കാര്യങ്ങളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇത് എട്ടെണ്ണവും കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും, സ്റ്റോറേജ് സൗകര്യം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ്. മൂന്നെണ്ണം കാര്‍ഷിക മേഖലയിലെ ഭരണകാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഒരു ലക്ഷം കോടി രൂപ അഗ്രി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടായിട്ടാണ് അനുവദിച്ചത്. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് തുക.ഫാം ഗേറ്റ് വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കിലും മറ്റും ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വേണ്ട ഭീമമായ ബാധ്യതകള്‍ ഇല്ലാതാക്കാനാവും. ഉല്‍പ്പന്നങ്ങള്‍ വിലയേറുന്നത് കര്‍ഷകരെ നന്നായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ചൈനയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കില്ല, ട്രംപിന് മനംമാറ്റം, പക്ഷേ... അവര്‍ ചെയ്യും, മുന്നറിയിപ്പ്!ചൈനയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കില്ല, ട്രംപിന് മനംമാറ്റം, പക്ഷേ... അവര്‍ ചെയ്യും, മുന്നറിയിപ്പ്!

അതേസമയം ലോക്ഡൗണ്‍ കാലയളവില്‍ പാലിന്റെ ആവശ്യകത 25 ശതമാനത്തോളം കുറഞ്ഞു.ക്ഷീര കര്‍ഷകര്‍ക്കായി നല്‍കിയത് 4100 കോടി രൂപയാണ്. പശുക്കളുടെ കുളമ്പു രോഗം നിയന്ത്രിക്കാന്‍ ദേശീയ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. പലിശ കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങളും ഇവര്‍ക്കുണ്ടാവും. രണ്ട് കോടി ക്ഷീര കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും. 5000 കോടി കൂടുതലായി ഇവര്‍ക്ക് ലഭിക്കും. ചെറുകിട ഭക്ഷ്യസ്ഥാപനങ്ങള്‍ക്കായി 10000 കോടിയുടെ പദ്ധതിയാണ് അവതരിപ്പിക്കുന്നത്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആഗോള തലത്തിലെത്തിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടാണ് ഇതിന് പിന്നിലെന്നും ധനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
മുദ്രാവക്യങ്ങള്‍ സൃഷ്ടിച്ചാൽ പോരാ, നടപ്പിലാക്കണം | Oneindia Malayalam

പല സംസ്ഥാനങ്ങളിലും കൊയ്ത്ത് നടത്തി കഴിഞ്ഞു. ഇവര്‍ ലോക്ഡൗണ്‍ കാലത്തിനിടയ്ക്കും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സന്നദ്ധതയിലാണ്. അവര്‍ ഏറ്റവും നല്ല ഉല്‍പ്പന്നങ്ങളാണ് നമുക്ക് നല്‍കുന്നത്. അവര്‍ക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നുണ്ടാവും. ലോകത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പാദകരാണ് നമ്മള്‍. കരിമ്പ് കൃഷിയിലും മുന്നിലാണ്. പലവിധ പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയിലെല്ലാം നാം മുമ്പിലാണ്. ഇതിനെല്ലാം നാം കര്‍ഷകരോടാണ് കടപ്പെട്ടിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നീക്കം 55 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ്. കയറ്റുമതി ഒരുലക്ഷം കോടിയായി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി

English summary
fm nirmala sitharaman says rs 6400 crores sent to farmers against claims under pm fasal bima yojana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X