ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ്
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന്റെ ശിക്ഷ പ്രത്യേക സിബിഐ കോടതി പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തെ തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്ക് നാല് വര്‍ഷത്തെ കഠിന തടവിനും കോടതി വിധിച്ചു.വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ജെഡി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലാലു വിധി കേട്ടത്. ആറ് വര്‍ഷത്തേയ്ക്ക് ലാലുവിന് തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനാകില്ല. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ശിക്ഷിയ്ക്കപ്പെടുന്നതിനെത്തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ നേതാവാണ് ലാലു പ്രസാദ് യാദവ്. ഒക്ടോബര്‍ മൂന്നിനാണ് കോടതി വിധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസമാണ് കേസില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. ലാലു ഉള്‍പ്പടെ 44 പ്രതികളാണ് കേസില്‍ ഉള്ളത്. റാഞ്ചിയിലെ ബിര്‍സ മുന്‍ഡ സെന്‍ട്രല്‍ ജയിലിലാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് ഇപ്പോള്‍.

വിവാദ ഓര്‍ഡിനന്‍സ് ഉള്‍പ്പെടയുള്ളവ പ്രാബല്യത്തില്‍ കൊണ്ട് വന്ന് ലാലുവിനെ രക്ഷിയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ലാലുവിനെതിരായി വിധി വന്ന സാഹചര്യത്തിനല്‍ കോണ്‍ഗ്രസ്-ആര്‍ജെഡി ബന്ധം എങ്ങനെയായിത്തീരുമെന്ന് കാത്തിരുന്നു കാണാം. ബിജെപിയുമായുള്ള സഖ്യം വിട്ട നിതീഷ് കുമാറിന്‍റെ ജെഡിയുവുമായി കോണ്‍ഗ്രസ് കൂടുതല്‍ അടുക്കുന്നതായും സൂചനയുണ്ട്.
കേസില്‍ ലാലുവിന് നാല് മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിയ്ക്കാാമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ബീഹാറിലുള്‍പ്പെട്ടിരുന്ന വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെ ചൈബാസ ട്രഷറിയില്‍ നിന്ന് മൃഗസംരക്ഷണവകുപ്പിന്റെ പേരില്‍ 3.7 കോടി രൂപ തട്ടിയെടുത്തു എന്നതാണ് കേസ് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി ഉണ്ടാകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലാലുവിന് ശിക്ഷ ലഭിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ലാലുവിനെപ്പോലൊരു നേതാവ് ആര്‍ജെഡിയെ തെരഞ്ഞെടുപ്പ് സമയത്ത് നയിക്കാന്‍ ഇല്ലെന്നതും വന്‍ തിരിച്ചടിയാണ്. പല ബിജെപി നേതാക്കള്‍, ഇടത്പക്ഷ പാര്‍ട്ടികള്‍ എന്നിവരും ലാലുവിനെതിരായ വിധിയെ സ്വാഗതം ചെയ്യുന്നു.












Click it and Unblock the Notifications