അനുയായിയെ കൊലപ്പെടുത്തിയ കേസ്: ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ കോടതി
ദില്ലി: അനുയായിയെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദാ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍. അനുയായിയായ രഞ്ജീത് സിങ്ങിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഗുർമീത് കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. ഗുര്‍മീതിന് പുറമെ സഹായികളായ മറ്റ് അഞ്ച് പ്രതികളും കുറ്റക്കാരനാണെന്നും പഞ്ച്ഗുള സി ബി ഐ കോടതി കണ്ടെത്തി. ഒക്ടോബർ 12ന് ഇവര്‍ക്കുള്ള ശിക്ഷ വിധിക്കും. 2002 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ദേര സച്ച സൗദ തലവനായിരുന്ന ഗുർമീത് റാം റഹീമിന്റെ അനുയായിയായിരുന്ന രഞ്ജിത് സിംഗ് 2002 ജൂലൈ 10 നാണ് കൊല്ലപ്പെടുന്നത്. രഞ്ജിത് സിംഗിന്റെ മകൻ ജഗ്സീർ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2003 ഡിസംബർ 3 ന് രഞ്ജിത് സിംഗ് വധക്കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് 18 വര്‍ഷങ്ങളോളം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവില്‍ കേസില്‍ കോടതി ഇന്ന് വിധി പറയുകയായിരുന്നു.

"പ്രത്യേക സിബിഐ ജഡ്ജി സുശീൽ കുമാർ ഗാർഗ് ഐപിസി സെക്ഷൻ 302, 120 ബി പ്രകാരം ദേര തലവന്‍ ഉൾപ്പെടെ നാല് പ്രതികളെ ശിക്ഷിച്ചു."- സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എച്ച്പിഎസ് വർമ പറഞ്ഞു. മുൻ ദേര മാനേജരും കുരുക്ഷേത്രയിലെ താമസക്കാരനുമായ രഞ്ജിത് സിംഗാണ് സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുന്ന കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിച്ചതെന്ന് ഗുർമീത് റാം റഹിം സിംഗ് സംശയിച്ചിരുന്നുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് 2002 ജുലൈയില്‍ രഞ്ജിത് സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. ദേര മേധാവി കൃഷൻ ലാൽ, ജസ്ബീർ സിംഗ്, അവതാർ സിംഗ്, സബ്ദിൽ എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍. സബ്ദിലിനെതിരെ ആയുധ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ ഇന്ദർ സൈൻ 2020 ഒക്ടോബർ 8 ന് മരിച്ചു. കുരുക്ഷേത്രയിലെ ഖാൻപൂർ കോലിയൻ ഗ്രാമത്തിലെ വയലിൽ ജോലി ചെയ്യുന്ന പിതാവിന് ചായ കൊടുത്ത് മടങ്ങുകയായിരുന്ന രഞ്ജിത് സിംഗിനെ നാല് പേർ വെടിവെച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. . റാം റഹീമിന്റെ ഗൺമാൻ സബ്ദിൽ, ജസ്ബീർ എന്നിവര്‍ അക്രമി സംഘത്തിലുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഗുർമീത് റാം റഹിം സിംഗിനെതിരായ കൊലപാതക വിചാരണ പഞ്ച്കുളയിലെ സിബിഐ കോടതിയിൽ നിന്ന് മറ്റേതെങ്കിലും സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ഹർജി ഈ ആഴ്ച ആദ്യം പഞ്ചാബ് -ഹരിയാന ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. തന്റെ "ആശ്രമത്തിൽ" രണ്ട് വനിതാ ശിഷ്യരെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ഗുർമീത് റാം റഹീ. ഈ കേസില്‍ 2017 ഓഗസ്റ്റിലായിരുന്നു പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്.
2019 ൽ ഗുർമീത് റാം റഹീം സിംഗും മറ്റ് മൂന്ന് പേരും മാധ്യമപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകത്തിൽ കുറ്റക്കാരാണെന്ന് വിധിക്കപ്പെട്ടിരുന്നു, ദേരാ സച്ച സൗദ മേധാവി തന്റെ ആശ്രമത്തിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള കത്ത് പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം. ബുർജ് ജവഹർ സിംഗ് വാല ഗുരുദ്വാരയിൽ നിന്ന് ഗുരു ഗ്രന്ഥ സാഹിബിന്റെ '' ബിർ '' (പകർപ്പ്) മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലും ഗുർമീത് റാം റഹീമിനെ പ്രതിയാക്കിയിട്ടുണ്ട്.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
സിർസയിലെ ദേരാ അനുയായികളെ വന്ധ്യംകരിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ദേര മേധാവി വിചാരണ നേരിടുന്നുണ്ട്. സിബിഐ കുറ്റപത്രം അനുസരിച്ച് ഈ കേസിൽ ആറ് ഇരകളും 58 സാക്ഷികളുമുണ്ട്. ഗുർമീത് വന്ധ്യംകരിക്കുന്ന ഭക്തരെ വസ്തു ഇടപാടുകള്‍ക്ക് ബിനാമിയാക്കിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. 2014 ഡിസംബർ 23 നാണ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി, ദേര അനുയായികളെ നിർബന്ധിതമായി വന്ധ്യംകരിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി നിർദ്ദേശത്തിന് മൂന്ന് വർഷത്തിന് ശേഷം സിബിഐ കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications