കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നെഹ്റുവിന്‍റെയും വാജ്പേയിയുടെയും വിഡ്ഢിത്തം', 'തിബറ്റും തായ്‍വാനും പോയി';വിമര്‍ശനവുമായി സുബ്രമണ്യൻ സ്വാമി

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും അടൽ ബിഹാരി വാജ്പേയിയെയും രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യൻ സ്വാമി. നെഹ്റുവിന്‍റെയും വാജ്പേയിയുടേയും വിഡ്ഢിത്തം കൊണ്ടാണ് ഇന്ത്യക്കാർക്ക് തിബറ്റും തായ്‍വാനും നഷ്ടപ്പെട്ടതെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ വിമര്‍ശനം.

ഇരുവരുടെയും മണ്ടത്തരം കാരണമാണ് തിബറ്റും തായ്‍വാനും ചൈനയുടെ ഭാഗമാണെന്ന് സമ്മതിക്കേണ്ടിവന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.പരസ്പരം അംഗീകരിച്ച യഥാർഥ നിയന്ത്രണരേഖക്ക് പോലും ചൈന ഇപ്പോള്‍ വിലനല്‍കുന്നില്ലന്നും അദ്ദേഹം വിമര്‍ശിച്ചു. 'വാജ്പേയിയുടെയും നെഹ്റുവിന്‍റെയും വിഡ്ഢിത്തം കാരണം നമ്മൾ ഇന്ത്യക്കാർക്ക് തിബറ്റും തായ്‍വാനും ചൈനയുടെ ഭാഗമാണെന്ന് സമ്മതിക്കേണ്ടിവന്നു.

subramanyan swami

എന്നാൽ ഇപ്പോൾ പരസ്പരം അംഗീകരിച്ച യഥാർഥ നിയന്ത്രണരേഖക്ക് പോലും ചൈന വില നൽകുന്നില്ല, മോദി ബോധക്കേടിൽ 'കോയി ആയാ നഹി' (ആരും വന്നിട്ടില്ല) എന്നുപറയുന്ന സമയത്ത് അവർ ലഡാക്കിന്‍റെ ഭാഗങ്ങൾ പിടിച്ചടക്കി.'- സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയതു.യു.എസ് സെനറ്ററും കടുത്ത ചൈന വിമർശകയുമായ നാൻസി പെലോസി ഏഷ്യ പര്യടനത്തിന്റെ ഭാഗമായി തായ്‍വാനിൽ എത്തിയതിനെചൊല്ലിയയുള്ള വിവാദം യുദ്ധഭീതിയിലേക്ക് വഴിമാറുന്നതിനിടയിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന.

അതേസമയം, ചൈനയുടെ പ്രകോപനത്തിന്‍റെ പശ്ചാത്തലത്തിൽ യുദ്ധസജ്ജരായിരിക്കാൻ തായ്‍വാൻ സ്വന്തം സൈനികർക്ക് അടിയന്തര നിർദേശം നൽകി. 20ലേറെ ചൈനീസ് പോർവിമാനങ്ങൾ തായ്‍വാൻ വ്യോമപ്രതിരോധ മേഖലയിൽ കടന്ന് പ്രകോപനം സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Foolishness of Nehru and Vajpayee let Indians concede Tibet Taiwan to China Subramanian Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X