കറുപ്പ് നിറം മാറാൻ അമ്മ കല്ലുകൊണ്ട് തേച്ചുരച്ചു... വേദന കടിച്ചമർത്താനാവാതെ അഞ്ച് വയസ്സുകാരൻ, ക്രൂരത!
ഭോപ്പാൽ: മക്കൾ കറുത്തതായാലും വെറുത്തതായാലും അമ്മമാർക്ക് പൊൻകുഞ്ഞ് തന്നെയാണ്. എന്നാൽ ഭോപ്പാലിലെ ഒരു അമ്മ കുട്ടിയുടെ കറുപ്പ് കളർമാറി വെളുപ്പാകാൻ ചെയ്തത് ക്രൂരമായ നടപടി. കറുത്ത നിറമുള്ള കുഞ്ഞിനെ വെളുക്കാനായി അമ്മ കല്ലു കൊണ്ട് ശരീരം മുഴുവന്‍ തേച്ചുരച്ചു. മധ്യപ്രദേശിലെ നിഷാത്പുരയിലാണ് സംഭവം. ഇത് സ്വന്തം കുട്ടിയല്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരി ഒന്നര വര്‍ഷം മുമ്പാണ് കുട്ടിയെ ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുക്കുന്നത്. ദത്തെടുത്ത കുഞ്ഞിന്റെ നിറം കറുപ്പായിരുന്നു.
ഇതിൽ വളരെ അസ്വസ്തയായിരുന്നു സുധ തിവാരി. കുടിയെ വെളിുപ്പിക്കാൻ പല അടവുകളും പ്രയോഗിച്ചു. എന്നാൽ അവസാനം കല്ല്കൊണ്ട് കുട്ടിയുടെ ദേഹത്ത് ഉറയ്ക്കുകയായിരുന്നു. കല്ലു കൊണ്ട് ഉരയ്ക്കുന്നത് മൂലം കുട്ടിയുടെ കാലിലും കൈയ്യിലും തോളിലും മറ്റ് പല ഭാഗങ്ങളിലും വലിയ മുറിവുകളുണ്ടായിട്ടുണ്ടായി. കുട്ടി നിലവിളിച്ചു. എന്നിട്ടും സുധ തിവാരി വെളുപ്പിക്കാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. അവസാനം മുറിവുകളുമായി നിലവിളിച്ച കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തി രക്ഷിക്കുകയായിരുന്നു.

ബന്ധുവായ ശോഭന ശര്‍മ്മ പോലീസിനെ വിളിച്ച് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ രക്ഷിക്കുന്നത്. കല്ലു കൊണ്ട് ഉരയ്ക്കുന്നത് മൂലം കുട്ടിയുടെ കാലിലും കൈയ്യിലും തോളിലും മറ്റ് പല ഭാഗങ്ങളിലും വലിയ മുറിവുകളുണ്ടായിട്ടുണ്ടെന്നും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടു നില്‍ക്കാന്‍ കഴിയാതെയാണ് പോലീസിനെ വിളിച്ചുവരുത്തിയതെന്നും ശോഭ പറഞ്ഞു. കുഞ്ഞിന് അഞ്ചു വയസ്സായിട്ടും സുധ അവനെ സ്‌കൂളില്‍ പോലും പറഞ്ഞയക്കുന്നില്ലെന്ന ആരോപണവുമുണ്ട്.












Click it and Unblock the Notifications