കര്‍ണാടക പിടിക്കാന്‍ ബിജെപി; തന്ത്രങ്ങള്‍ മറിച്ചിടാന്‍ കുതന്ത്രം!! 25000 പേര്‍, 5000 വാട്‌സ്ആപ്പ്

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, കര്‍ണാടകയില്‍ താമര വിരിയിക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കി. തിരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടിക്ക് അനുകൂലമായ കളമൊരുക്കുന്നതിന് 25000 പ്രവര്‍ത്തകരെയാണ് പ്രത്യേക പരിശീലനം നല്‍കി ഒരുക്കുന്നത്. കൂടാതെ 5000 വാട്‌സ്ആപ്പ് ഗ്രൂപ്പുകളും തയ്യാറാക്കുന്നുണ്ട്.

പാര്‍ട്ടിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളും മികവും വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കും. ഒപ്പം നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പോരായ്മകളും. നിലവില്‍ 2000 ത്തോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. 2007 മുതല്‍ ബിജെപിക്ക് സംസ്ഥാനത്ത് ഐടി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനോടൊപ്പം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും സജീവമാക്കും.

Bjpflag

വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കായി സംസ്ഥാന, ജില്ലാ, മണ്ഡലംതല വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഉണ്ടാകുക. നിലവിലുണ്ടാക്കിയ ഗ്രൂപ്പുകളില്‍ മികച്ച പ്രതികരണമാണെന്നു ബിജെപി സോഷ്യല്‍ മീഡിയ സെല്ലിന്റെ മേധാവി ബാലാജി ശ്രീനിവാസ് പറഞ്ഞു.

ബിഎസ് യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. യെദ്യൂരപ്പയാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. 2013ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ദക്ഷിണേന്ത്യയിലെ പ്രഥമ ബിജെപി മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ.

നിലവില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ട്. മുഖ്യമന്ത്രി സിദ്ധാരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഈ അവസരം മുതലെടുക്കാനാണ് ബിജെപിയുടെ നീക്കം. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ തന്ത്രമാണ് ബിജെപി കര്‍ണാടകയിലും ആലോചിക്കുന്നത്.

English summary
With just months to go before Karnataka votes, the BJP is training nearly 25,000 volunteers to run WhatsApp groups across the state that will promote candidates and the party's main promises as it tries to wrest the southern state from the Congress.
Please Wait while comments are loading...