സിഗരറ്റ് വാങ്ങാന്‍ വിസമ്മതിച്ച 14 കാരനെ കൊലപ്പെടുത്തി
ദില്ലി: ട്യൂഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന പതിനാലുകാരനെ ഒരു സംഘം അക്രമികള്‍ കുത്തിക്കൊലപ്പെടുത്തി. നോര്‍ത്ത്-വെസ്റ്റ് ദില്ലിയിലെ ഭരത് നഗറിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മദ്യപിച്ച് ചീട്ടു കളിക്കുകയായിരുന്ന സംഘത്തിന് സിഗരറ്റ് വാങ്ങി നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് വിദ്യാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.
രാത്രി എട്ടുമണിയോടെ കൂട്ടുകാര്‍ക്കൊപ്പം ട്യൂഷന്‍ കഴിഞ്ഞു വരികയായിരുന്നു രഞ്ജന്‍ എന്ന വിദ്യാര്‍ത്ഥി. അക്രമിസംഘം സ്ഥിരമായിരുന്ന് ചീട്ടു കളിക്കുന്നിടത്തെത്തിയപ്പോള്‍ രഞ്ജനെ ഒരാള്‍ അരികിലേക്ക് വിളിക്കുകയും ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മൈനര്‍ ആയതിനാല്‍ തനിക്ക് സിഗരറ്റ് കിട്ടില്ലെന്നും തന്നെ വെറുതെ വിടണമെന്നും രഞ്ജന്‍ അഭ്യര്‍ത്ഥിച്ചു.

മദ്യപിച്ചിരുന്ന നാലംഗ സംഘം ഉടന്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രഞ്ജനെ അക്രമികളിലൊരാള്‍ പൊട്ടിച്ച കുപ്പികൊണ്ട് കുത്തി വീഴ്ത്തി. സുഹൃത്തുക്കള്‍ ഉടന്‍ പ്രദേശവാസികളെ വിവരം അറിയിക്കുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു.
രഞ്ജനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതമായി രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. രഞ്ജനെ അക്രമിച്ച സംഘം ചീട്ടുകളിയും മദ്യപാനവുമായി സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കുന്നവരായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഭരത് നഗര്‍ പോലീസ് അറിയിച്ചു.












Click it and Unblock the Notifications