ഒമ്പത് ജഡ്ജിമാർ സുപ്രീംകോടതിയിൽ സത്യപ്രതിജ്ഞ ചെയ്തു: രാജ്യത്തെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് ബി വി നാഗരത്ന
ദില്ലി: മൂന്ന് വനിതകൾ ഉൾപ്പെടെ ഒൻപത് ജഡ്ജിമാർ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒൻപത് ജഡ്ജിമാർ ഒറ്റയടിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എൻ വി രമണയാണ് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചീഫ് ജസ്റ്റിസ് എഎസ് ഓക, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബിവി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങുന്നതാണ് പുതിയ ഒമ്പത് ജഡ്ജിമാർ. കേരള ഹൈക്കോടതിയിലെ സിടി രവികുമാർ, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം എം സുന്ദ്രേഷ്, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബെലാ എം ത്രിവേദി, മുതിർന്ന അഭിഭാഷകൻ പിഎസ് നരസിംഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.

ഒൻപത് പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ, സുപ്രീംകോടതിയുടെ അംഗബലം 33 ൽ നിന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആയി ഉയരും. ജസ്റ്റിസ് ബി വി നാഗരത്ന രാജ്യത്തെ വനിതാ ജഡ്ജിയായി മാറും. സെപ്തംബർ 25 മുതൽ 2027 ഒക്ടോബർ 26 വരെയാണ് ഇവർ ജഡ്ജിയായിരിക്കുക. ഒൻപത് ജഡ്ജിമാരുടെ പേരുകൾ സുപ്രീം കോടതി കൊളീജിയമാണ് കേന്ദ്രത്തിന് ശുപാർശ ചെയ്തത്. ഇത് പിന്നീട് അത് ഓഗസ്റ്റ് 26 ന് കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം
ജസ്റ്റിസ് പിഎസ് നരസിംഹ ബാറിൽ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 1993 ൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം നിലവിൽ വന്നതിന് ശേഷം ബാറിൽ നിന്ന് സുപ്രീം കോടതിയിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കുന്ന ആറാമത്തെ അഭിഭാഷകനായി അദ്ദേഹം മാറുകയും ചെയ്തു. 1993 ന് ശേഷം, അഞ്ച് അഭിഭാഷകർ- എൻ സന്തോഷ് ഹെഗ്‌ഡെ, ആർഎഫ് നരിമാൻ, യു യു ലളിത്, എൽ എൻ റാവു, ഇന്ദു മൽഹോത്ര എന്നിവരെ നേരിട്ട് ബാറിൽ നിന്ന് സുപ്രീം കോടതി ബെഞ്ചിലേക്ക് ഉയർത്തിയ ശേഷം സുപ്രീം കോടതി ജഡ്ജിമാരായി. ഇതിന് മുമ്പ്, ജസ്റ്റിസ് എസ്എം സിക്രി, ജസ്റ്റിസ് കുൽദീപ് സിംഗ് എന്നിവരെ ബാറിൽ നിന്ന് നേരിട്ട് സുപ്രീം കോടതിയിൽ ജഡ്ജിമാരായി നിയമിച്ചിരുന്നു. ബാറിൽ നിന്ന് നേരിട്ട് ജഡ്ജിയാകുന്ന ആദ്യ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സിക്രി മാറി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications