കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് വര്‍ഷത്തിനിടെ നാണക്കേട് കൊണ്ട് തല കുനിക്കേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല: നരേന്ദ്രമോദി

Google Oneindia Malayalam News

ന്യൂദല്‍ഹി: കഴിഞ്ഞ എട്ട് വര്‍ഷത്തെ തന്റെ ഭരണത്തിനിടെ തല താഴ്ത്തുന്ന തരത്തിലുള്ള ഒരു ജോലിയും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ അത്‌കോട്ട് ടൗണില്‍ 200 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിനായുള്ള തന്റെ ഒരു ശ്രമവും എട്ട് വര്‍ഷത്തിനിടെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളെയോ ഇന്ത്യയിലെ ഒരു വ്യക്തിയെപ്പോലും ലജ്ജിച്ചു തല താഴ്ത്തുന്ന അത്തരം ഒരു പ്രവൃത്തി ഞാന്‍ അനുവദിക്കുകയോ വ്യക്തിപരമായി ചെയ്യുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി, മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും സ്വപ്നം കണ്ട തരത്തിലുള്ള ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ സത്യസന്ധമായ ശ്രമങ്ങള്‍ നടത്തി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാലയളവില്‍ ദരിദ്രരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

nm

'ദരിദ്രര്‍ക്ക് അനുകൂലമായ വിവിധ പദ്ധതികളിലൂടെ ഞങ്ങള്‍ രാജ്യത്തെ ദരിദ്രരെ സേവിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. കൊവിഡ് മഹാമാരി സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ദരിദ്രര്‍ക്കായി ഭക്ഷ്യധാന്യ സ്റ്റോക്കുകള്‍ തുറക്കുകയും ഓരോ പൗരനും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍, ദളിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുന്ന ഒരു ഇന്ത്യയാണ് മഹാത്മാ ഗാന്ധി ആഗ്രഹിച്ചത്.

ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?

പാവങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ് എന്നും ജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടാണ് ജന്‍ധന്‍ അക്കൗണ്ടിലൂടെ പണം നല്‍കിയത് എന്നും കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്നും അദ്ദേഹം പറഞ്ഞു.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

സൗജന്യ പാചകവാതക വിതരണം ആരംഭിച്ചതും ചികിത്സാ പ്രതിസന്ധി ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതും അദ്ദേഹം എടുത്ത് പറഞ്ഞു. രാജ്യത്ത് അഴിമതിക്കും വിവേചനത്തിനുമുള്ള സാഹചര്യം നിലവിലില്ലെന്നും നരേന്ദ്രമോദി പരഞ്ഞു. താന്‍ ഇന്ന് ഈ നിലയിലെത്താന്‍ കാരണം ഗുജറാത്ത് ആണെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് തന്നെ പറഞ്ഞയച്ചതാണ് എന്നും പക്ഷെ ഗുജറാത്തിന് തന്നോടുളള സ്നേഹം കൂടിയിട്ടേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളോട് താന്‍ എക്കാലത്തും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
For the last eight years, I have not had to bow my head in shame says Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X