'ഞാന്‍ ബലിയാടായി' വിവാഹം നടത്തിയത് രാഷ്ട്രീയ നേട്ടത്തിന്, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി
ലഖ്നൊ: വിവാഹമോചനത്തില്‍ വിശദീകരണവുമായി ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്. കുടുംബത്തിലുള്ളവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് തേജ് പ്രതാപ് യാദവ് ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നതായി തേജ് പ്രതാപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കുടുതല്‍ പ്രതികരണം പുറത്തുവരുന്നത്.
വിവാഹമോചനത്തിനായി പട്ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായി ഈ മാസം ആദ്യമാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഈ വിവാദങ്ങള്‍ക്കിടെ ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായ് രാഷ്ട്രീയത്തിലിറങ്ങുന്നു എന്ന സൂചനയും പുറത്ത് വന്നിരുന്നു.

പറഞ്ഞിട്ടും ഗൗരവമായെടുത്തില്ല!!
തങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ലെന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ് ഇരുവരുമെന്നും തേജ് പറയുന്നു. ഞാന്‍ ഒരിക്കലും വിവാഹത്തിന് തയ്യാറായിരുന്നില്ല. വിവാഹം വേണ്ടെന്ന് രക്ഷിതാക്കളോട് അപേക്ഷിരുന്നു. തന്റെ മാനസികാവസ്ഥ സഹോദരന്‍ തേജസ്വി യാദവുമായും സഹോദരിയുമായും പങ്കുവെച്ചിരുന്നു. എന്നാല്‍ ആരും അത് ഗൗരവമായെടുത്തില്ലെന്നു തേജ് പ്രതാപ് പറയുന്നു. റാഞ്ചിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവ് ലാലുപ്രസാദ് യാദവിനെ കാണാനെത്തിയപ്പോഴാണ് തേജ് പ്രതാപിന്റെ പ്രതികരണം.

തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല
രാഷ്ട്രീയ ജനതാദളിന്റെ സിറ്റിംഗ് എംഎല്‍എയായ തേജ് പ്രതാപ് യാദവ് മുന്‍ ബിഹാര്‍ മന്ത്രി കുടിയാണ്. പാര്‍ട്ടിയിലെയും കുടുബത്തിലേയും നിരവധിപേരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി താന്‍ ബലിയാടാവുകയായിരുന്നുവെന്നാണ് തേജ് പ്രതാപ് ചൂണ്ടിക്കാണിക്കുന്നത്. അമ്പെയ്തുുകഴിഞ്ഞു, ഇനി തീരൂമാനത്തില്‍ നിന്ന് പിന്നോട്ടില്ല. പ്രധാനമന്ത്രി ഇടപെട്ടാല്‍ പോലും ഒത്തുതീര്‍പ്പിനില്ലെന്നും തേജ് പറയുന്നു.

ചേര്‍ച്ചയില്ലെന്ന് അഭ്യൂഹം!!
2018ല്‍ നടന്ന വിവാഹങ്ങളില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു തേജ് പ്രതാപ് യാദവും മുന്‍ മന്ത്രി ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യയും തമ്മിലുള്ളത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദറോഗ റായിയുടെ കൊച്ചുമകള്‍ കൂടിയാണ് ഐശ്വര്യ. 2018 മെയ് 12നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞതോടെ തന്നെ ഇരുവരും തമ്മില്‍ ചേര്‍ച്ചയില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തേജ് പ്രതാപ് യാദവ് 11 ക്ലാസില്‍ വെച്ച് വിദ്യാഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഐശ്വര്യ ദില്ലിയിലെ ലേഡി ശ്രീരാം കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരുന്നു.

കാഴ്ചപ്പാട് പരസ്പരവിരുദ്ധം!!
തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടുമായി ഒത്തുപോകാന്‍ ഐശ്വര്യ ഒരിക്കല്‍പ്പോലും തയ്യാറായില്ലെന്നാണ് തേജ് പ്രതാപ് ആരോപിക്കുന്നത്. ജീവിതത്തില്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ഇങ്ങനെയൊന്നും ആകുമെന്ന് കരുതിയില്ലെന്നും ചില പാര്‍ട്ടി നേതാക്കളാണ് വിവാഹത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ രക്ഷിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും തേജ് പറയുന്നു. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ലാലുപ്രസാദ് യാദവ് ശ്രമിച്ചിരുന്നുവെങ്കിലും ഇതൊന്നും ഗുണം ചെയ്തിരുന്നില്ല.












Click it and Unblock the Notifications