കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മോടികൂട്ടാനെത്തുന്ന രാഷ്ട്രത്തലവന്‍മാര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും ചരിത്ര സംഭവം ആകണമെന്ന് നരേന്ദ്ര മോദിക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് അയല്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരെ എതിര്‍പ്പുകള്‍ അവഗണിച്ചും മോദി ക്ഷണിച്ചത്.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചതില്‍ ബിജെപിക്കുള്ളില്‍ തന്നെ പ്രതിഷേധമുണ്ട്. ആര്‍എസ്എസ്, സംഘപരിവാര്‍ കൂട്ടങ്ങള്‍ തങ്ങളുടെ മുറുമുറുപ്പ് പലയിടത്തും പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത.

ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ ക്ഷണിച്ചത് തമിഴ്‌നാടിന്റെ പ്രതിഷേധത്തെ മറികടന്നാണ്. ശ്രീലങ്കയിലെ തമിഴ് വംശജരുടെ കൂട്ടക്കൊലക്ക് കാരണക്കാരന്‍ എന്ന് വിശേഷിപ്പിക്കപ്പെപ്പെടുന്ന രജപക്‌സെ ക്ഷണിക്കരുതെന്ന് ജയലളിത ആവശ്യപ്പെട്ടിരുന്നു. പക്ഷേ മോദി കൂട്ടാക്കായില്ല.

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിട്ടുണ്ട്. കര്‍സായിയെ ക്ഷണിച്ചതില്‍ ഇന്ത്യക്കുള്ളിലായിരുന്നില്ല പ്രതിഷേധം, അങ്ങ് അഫ്ഗാനിസ്ഥാനില്‍ തന്നെയായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പ്രതിഷേധത്തിനായി തിരഞ്ഞെടുത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആയിരുന്നു എന്നതാണ് കഷ്ടം. മോദിയെ സത്യപ്രതിജ്ഞക്കെത്തുന്ന രാഷ്ട്രത്തലവന്‍മാരെ കാണാം.....

നവാസ് ഷെരീഫ്

നവാസ് ഷെരീഫ്

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സത്യപ്രതിജ്ഞാ ചടങ്ങിന് രാവിലെ തന്നെ എത്തി. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ ചര്‍ച്ചനടക്കുമെന്നാണ് വിവരം.

മഹീന്ദ രജപക്‌സെ

മഹീന്ദ രജപക്‌സെ

ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. രജപക്‌സയെ ക്ഷണിച്ചതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.

ഹമീദ് കര്‍സായി

ഹമീദ് കര്‍സായി

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയാണ് പ്രധാനപ്പെട്ട മറ്റൊരു അതിഥി. മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതിനെതിരെ അഫ്ഗാനിസ്ഥാന്‍ പ്രതിഷേധം ശക്തമാണ്.

ഷെറീങ് തോബ്‌ഗേ

ഷെറീങ് തോബ്‌ഗേ

ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറീങ് തോബ്‌ഗേ മോദിയുടെ സത്യപ്രതിജ്ഞക്ക് എത്തുന്നുണ്ട്. അതിര്‍ത്തി രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക എന്നതാണ് മോദി ലക്ഷ്യമിടുന്നത്.

സുശീല്‍ കൊയ് രാള

സുശീല്‍ കൊയ് രാള

നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള ഇന്ത്യയിലെത്തി. മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ വന്ന അസ്ഥിര സര്‍ക്കാരുകള്‍ക്ക് ശേഷമാണ് സുശീല്‍ കൊയ് രാളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിയത്.

അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം

അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം

മാലെ ദ്വീപിന്റെ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം നേരിട്ടാണ് നമരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞക്കെത്തുന്നത്.

ഷേക്ക് ഹസീനയില്ല, ഷിരിന്‍ ഷര്‍മിന്‍

ഷേക്ക് ഹസീനയില്ല, ഷിരിന്‍ ഷര്‍മിന്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന മോദിയുടെ സത്യപ്രതിജ്ഞക്കെത്തില്ല. നേരത്തെ നിശ്ചയിച്ച ചില പരിപാടികള്‍ ഉള്ളതുകൊണ്ടാണിത്. ഹസീനക്ക് പകരം ബംഗ്ലാദേശ് സ്പീക്കര്‍ ഷിരിന്‍ ഷര്‍മിനായിരിക്കും എത്തുക.

English summary
Foreign National leaders who will attend Narendra Modi's swearing in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X