എഐഎഡിഎംകെ മുൻ മന്ത്രിയുുടെ 100 കോടിയുടെ സ്വത്തുക്കൾ കണ്ടു കെട്ടി ഇഡി
ചെന്നൈ; എഐഎഡിഎംകെ മുൻ മന്ത്രി ആർ വൈതിലിംഗത്തിന്റെ 100 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഒരതനാഡ് എംഎൽഎയും മുൻ സർക്കാരിൽ ഭവന-നഗര വികസന മന്ത്രിയുമായിരുന്നു വൈത്തിലിംഗം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
വൈത്തിലിംഗത്തിൻ്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള മുത്തമ്മൽ എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരിലാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നത്.മന്ത്രിയായിരിക്കെ ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് ആസൂത്രണാനുമതി നൽകുന്നതിന് ശ്രീറാം പ്രോപ്പർട്ടീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനത്തിൽ നിന്നും 27.90 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് വൈത്തിലിംഗത്തിനെതിരായ കേസ്.

ആരോപണം ഉയർന്നതിന് പിന്നാലെ ഇഡി വൈത്തിലിംഗത്തിന്റെ വസതിയിൽ തിരച്ചിൽ നടത്തിയിരുന്നു. പരിശോധനയിൽ കൈക്കൂലി പണം ഷെൽ എന്റിറ്റികൾക്ക് നൽകിയതായി കണ്ടെത്തി. ശ്രീറാം ഗ്രൂപ്പ് സ്ഥാപനങ്ങൾ ഈ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് രേഖകളെങ്കിലും ഈ തുക ഉപയോഗിച്ച് യഥാർത്ഥ ഏറ്റെടുക്കൽ നടന്നിട്ടില്ലെന്ന് ഇഡി കണ്ടെത്തി.
പകരം ഈ ഫണ്ടുകൾ നിരവധി വ്യാജ സ്ഥാപനങ്ങൾ വഴി പണം വകമാറ്റി, ഒടുവിൽ എം/എസ് മുത്തമ്മൽ എസ്റ്റേറ്റുകളിൽ നിക്ഷേപിച്ചു. തിരുച്ചിയിലെ വിവിധ സ്വത്തുക്കൾ വാങ്ങാൻ ഈ അനധികൃത ഫണ്ടുകൾ ഉപയോഗിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ഈ സ്വത്തുക്കളാണ് നിലവിൽ ഇഡി കണ്ടുകെട്ടിയത്.












Click it and Unblock the Notifications