കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി; ഇന്ത്യയെ ഒറ്റപ്പെടുത്തി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇന്ത്യ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ഒറ്റപ്പെട്ടതായി മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമം പാസാക്കിയതുമാണ് ഇതിന് കാരണം. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 2 (1) ലംഘിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് വിരാട് കോലി, പ്രതികരണം ഇങ്ങനെപൗരത്വ ഭേദഗതി നിയമ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് വിരാട് കോലി, പ്രതികരണം ഇങ്ങനെ

പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ ഭരണഘടനാ പെരുമാറ്റ ഗ്രൂപ്പും കാര്‍വാന്‍-ഇ-മൊഹബത്തും സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പ്രതിച്ഛായയെ മെച്ചപ്പെടുത്തിക്കൊണ്ടുള്ളൊരു നേട്ടമായിരുന്നു നേരത്തെ നമ്മള്‍ കൈവരിച്ചിരുന്നത്. ഇത് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായിരുന്നു. എന്നാല്‍ ഇന്ന് അത് നഷ്ടപ്പെട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

assamese-157

യുഎസ് കോണ്‍ഗ്രസിന്റെ വിദേശകാര്യ സമിതിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയ കേന്ദ്ര മന്ത്രി എസ്. ജയ്ശങ്കറിന്റെ തീരുമാനത്തെയും മേനോന്‍ ചോദ്യം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് പ്രമേയം അവതരിപ്പിച്ച ചെന്നൈ വംശജയായ യുഎസ് കോണ്‍ഗ്രസ് വനിത പ്രമീല ജയപാലും പങ്കെടുക്കുന്ന കൂടിക്കാഴ്ചയായിരുന്നു അത്.

ഈ യോഗത്തില്‍ പങ്കെടുത്ത് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം കൂടിക്കാഴ്ച തന്നെ അദ്ദേഹം റദ്ദാക്കി. കഴിഞ്ഞ 25 വര്‍ഷമായി യുഎസുമായി നിലനിന്നിരുന്ന ഉഭയകക്ഷി സമവായമാണ് ഇതുവഴി ലംഘിച്ചതെന്നും മേനോന്‍ ആരോപിച്ചു. അതോടൊപ്പം ഐക്യരാഷ്ട്ര ഹൈക്കമ്മീഷണര്‍ പൗരത്വ ഭേദഗതി നിയമത്തെ അപലപിച്ചുവെന്നും യുഎന്‍ സുരക്ഷാ സമിതി 40 വര്‍ഷത്തിന് ശേഷം കശ്മീരിനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇന്ത്യയുടെ സമീപകാല നടപടികള്‍ക്ക് ചില പ്രവാസി അംഗങ്ങളുടെയും തീവ്ര വലതു പാര്‍ലമെന്റ് അംഗങ്ങളുടെയും ഒഴികെ വലിയ തോതിലുള്ള അന്താരാഷ്ട്ര പിന്തുണയില്ല. മറുവശത്ത് വിമര്‍ശനവുമായി എത്തിയവരുടെ എണ്ണം വളരെ വലുതാണ്. ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മനിയുടെ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് മേനോന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പലരുടെയും അഭിപ്രായത്തില്‍ ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Former foreign secratary criticises Central government policies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X