മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബി ജെ പിയിൽ; സ്വാഗതം ചെയ്ത് നേതാക്കൾ
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബി ജെ പിയിൽ ചേർന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് കേദാർ നരിമാൻപോയിന്റിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ബി ജെ പിയിൽ ഔദ്യോഗികമായി ചേർന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുതിർന്ന നേതാവ് അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
" ഞാൻ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കീഴിൽ ബി ജെ പി വികസന രാഷ്ട്രീയമാണ് ചെയ്യുന്നത്. ഇതോടെയാണ് ബവൻകുലയുടെ കീഴിൽ ഞാൻ ബി ജെ പിയിൽ ചേരുന്നത്, ജാദവ് പറഞ്ഞു. ഇത് ഞങ്ങൾക്ക് സന്തോഷത്തിന്റെ ദിവസമാണ്.

ജീവിതത്തിന്റെ എല്ലാ മേഖലകലിലും അദ്ദേഹം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ കൂടാതെ ഹിംഗോളയിൽ നിന്നും നന്ദേഡിൽ നിന്നും നിരവധി ആളുകളും ഞങ്ങളോടൊപ്പം ചേർന്നിട്ടുണ്ട്, ബവൻകുലെ പറഞ്ഞു.
" അദ്ദേഹം ഒരു നല്ല മനുഷ്യനും ഒരു നല്ല ക്രിക്കറ്റ് കളിക്കാരനുമാണ്. മോദിജിക്കും ഒരു വിക്ഷിത് ഭാരതത്തിനും വേണ്ടിയാണ് അദ്ദേഹം ഇവിടെയുള്ളത്. അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്, അദ്ദേഹത്തെ പോലുള്ള ആളുകൾ നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നു. ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. നിരവധി ആരാധകരും അനുയായികളുമുള്ള ഒരു ദേശീയ ഐക്കണാണ് അദ്ദേഹം. വിക്ഷിത് മഹാരാഷ്ട്രയ്ക്കായി വന്നത് അദ്ദേഹത്തിന്റെ അനുയായികൾക്ക് ഇഷ്ടപ്പെടും. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിനായി അദ്ദേഹം ഞങ്ങളോടൊപ്പം ചേരും, അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂണെയിൽ ജനിച്ച ജാദവ്, മികച്ച മധ്യനിര ബാറ്റ്സ്മാൻ ആണ്. 2014 ൽ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന (ODI) അരങ്ങേറ്റം കുറിച്ചു, 2014 മുതൽ 2020 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കേദാർ 39 വയസ്സുള്ളപ്പോൾ 2024 ജൂണിൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2015 ലാണ് ജാദവ് ടി20ം ഐയിൽ അരങ്ങേറ്റം കുറിച്ചത്. 2020 ൽ ന്യൂസിലന്റിനെതികെ ഓക്ക്ലൻഡിൽ 2020 ൽ ഏകദിനത്തിൽ കളിച്ചതാണ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം കളിച്ച അവസാന മത്സരം.












Click it and Unblock the Notifications