മുന്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഷിയെറിഞ്ഞു

  • Posted By:
Subscribe to Oneindia Malayalam

നാഗ്പൂര്‍: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഷിയെറിഞ്ഞു. കഴിഞ്ഞദിവസം നാഗ്പൂരിലായിരുന്നു സംഭവം. ഒരു റാലിയെ അഭിസംബോധന ചെയ്യാനായിട്ടായിരുന്നു അശോക് ചവാന്‍ ഇവിടെ എത്തിയത്. അശോക് ചവാന്‍ പ്രസംഗിക്കാനായി എഴുന്നേറ്റയുടന്‍ സമീപമുണ്ടായിരുന്ന പ്രവര്‍ത്തകന്‍ മുഖത്ത് മഷിയെറിയുകയായിരുന്നു.

സംഭവത്തെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് നവാബ് മാലിക്ക് രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം പ്രതിഷേധ പരിപാടികള്‍ ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവിരുദ്ധമായ പ്രതിഷേധമാണിത്. ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ashok-chavan

പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു റാലിക്കിടെയാണ അക്രമം. പ്രവര്‍ത്തകനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, ഇയാള്‍ സജീവമായ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും റിപ്പോര്‍ട്ടുണ്ട്.


English summary
Former Maharashtra CM Ashok Chavan attacked at Nagpur rally
Please Wait while comments are loading...