• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി മുന്‍ ഉപാധ്യക്ഷന്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍; മണിപ്പൂരില്‍ ഞെട്ടിച്ച് ഇബോബിയും ടീമും

Google Oneindia Malayalam News

ഇംഫാല്‍: ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിപിയുടെ ഉപമുഖ്യമന്ത്രി അടക്കമുള്ള അംഗങ്ങുടെ പിന്തുണയോടെ മണിപ്പൂരിലെ ബിരെന്‍ സിങ് സര്‍ക്കാറിനെ വീഴ്ത്താനുള്ള ഒരു ശ്രമം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍ ദില്ലിയിലടക്കം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ എന്‍പിപി എന്‍ഡിഎയിലേക്ക് തന്നെ മടങ്ങിയതോടെ ഈ നീക്കം വിജയം കണ്ടിരുന്നില്ല. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ തിരിച്ചു വരവിന് കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്നതിന്‍റെ സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ മേഖലയില്‍ നിന്നും വരുന്നത്. ബിജെപി മുന്‍ ഉപാധ്യക്ഷന്‍ അടക്കമുള്ളവരെ പാര്‍ട്ടിയില്‍ എത്തിച്ച് ഈ നീക്കങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കുകയുമാണ്.

ശക്തി കേന്ദ്രം

ശക്തി കേന്ദ്രം

ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായിരുന്നു അസമും മണിപ്പൂരും അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ പ്രാദേശിക കക്ഷികള്‍ ഉള്‍പ്പടേയുള്ളവരെ കൂടെകൂട്ടി ബിജെപി നടത്തിയ നീക്കങ്ങള്‍ക്ക് മുന്നില്‍ മേഖലയില്‍ കോണ്‍ഗ്രസിന് അടിപതറുന്നതാണ് അടുത്ത കാലത്ത് കാണാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിന് അധികാരമുള്ള ഒരു സംസ്ഥാനവും ഇന്ന് വടക്കു കിഴക്കന്‍ മേഖലയില്‍ ഇല്ലെന്നുള്ളതാണ് വസ്തുത.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിച്ചിരുന്നില്ല. 21 സീറ്റില്‍ വിജയം നേടിയ ബിജെപി നാല് എംഎല്‍എ മാര്‍ വീതമുള്ള എന്‍പിപിയുടേയും എന്‍പിഎഫിന്റെയും ഒരംഗം വീതം ഉണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രിന്‍റെയും എല്‍ജെപിയുടേയും പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ബിജെപി അധികാരത്തില്‍

ബിജെപി അധികാരത്തില്‍

ഒരു സ്വതന്ത്ര എംഎല്‍എ യും കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തി ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ച്ചിരുന്നു. ഇതോടെ ആകെ 33 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിരെന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ ബിജെപി മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തില്‍ വന്നത്. പിന്നീട് നിരവധി കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി ചാക്കിട്ട് പിടിക്കുകയും ചെയ്തു.

17 അംഗങ്ങള്‍ മാത്രം

17 അംഗങ്ങള്‍ മാത്രം

നിലവില്‍ 17 അംഗങ്ങള്‍ മാത്രമാണ് മണിപ്പൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് ഉള്ളത്. നേരത്തെ ഭരണ പക്ഷത്തുണ്ടായ തൃണമൂലിന്‍റെ ഒരംഗം പ്രതിപക്ഷത്തേക്ക് മാറിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ കൂറുമാറിയ എംഎല്‍എമാരുടേത് അടക്കം 13 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സീറ്റുകളില്‍ നടക്കാനിരിക്കുന്ന ഉപതിര‍ഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വലിയ തോതിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് കോണ്‍ഗ്രസും ബിജെപിയും മണിപ്പൂരില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

ഈ നീക്കങ്ങളില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കികൊണ്ടാണ് ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഉള്‍പ്പടേയുള്ളവരെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരിക്കുന്നത്. മുന്‍ ഉപാധ്യക്ഷന്‍ സലാം ജോയി അടക്കമുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സ്വീകരണം

സ്വീകരണം

കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി‌എൽ‌പി) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് സ്വീകരണം ഒരുക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും കൂറുമാറിയ എംഎല്‍എമാര്‍ക്ക് ജനം മികച്ച മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറുകണ്ടം ചാടി

മറുകണ്ടം ചാടി


വ്യത്യസ്ത വികസന പരിപാടികളും ക്ഷേമപദ്ധതികളും ഏറ്റെടുക്കുന്നതിനായി അഞ്ച് വർഷത്തേക്കായി തങ്ങളുടെ പ്രതിനിധികളെയായിരുന്നു തിരഞ്ഞെടുപ്പില്‍ ജനം സ്വീകരിച്ചത്. എന്നാൽ ഈ പ്രതിനിധികളിൽ ചിലർ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നും മറുകണ്ടം ചാടി. അതുവഴിയാണ് സംസ്ഥാനത്തിന് ഇന്ന് നേരിടേണ്ടി വന്ന ദുര്‍ഗതിയുണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

ഖാദിജാൻ ബീബി, മുഹമ്മദ് ഹസ്സൻ, അസീസുൽ ഹക്ക് ഖാൻ, അബ്ദുൽ സാബിർ ഖാൻ, ലിയാക്കത്ത് അലി ഖാൻ, സയ്യിദ് അഹമദ്, ഡോ. സയ്യിദ് ബുർഹാനുദ്ദീൻ എന്നിവരാണ് സലാം ജോയിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രമുഖ നേതാക്കള്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനും വാങ്കോയ് എസിയിലെ ജനങ്ങളെ സേവിക്കുന്നതിനുമായാണ് തങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

കോൺഗ്രസ് സ്ഥാനാർത്ഥി

കോൺഗ്രസ് സ്ഥാനാർത്ഥി

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വാങ്കോയ് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരിക്കും സലാം ജോയ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവിടുത്തെ കോൺഗ്രസ് എം‌എൽ‌എ ഓനം ലുഖോയ് ബിജെപിയിൽ ചേരുകയും പിന്നീട് പദവി രാജിവെക്കുകയും ചെയ്തിരുന്നു. 2007 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ നിന്നും വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് സലാം ജോയി.

 ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും

English summary
former manipur BJP state vice-president man Salam Joy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion