കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കൈവിട്ട് കാലുവാരിയവര്‍, ആറിലേറെ പേര്‍ മടങ്ങും? ഞെട്ടിച്ച് മമതയുടെ 2 പ്രഖ്യാപനങ്ങളും!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും ബിജെപിയില്‍ രാജിയൊരുങ്ങുന്നു. നേതൃത്വത്തിനെതിരെ പലരും പൊട്ടിത്തെറിച്ചിരിക്കുകയാണ്. ആറ് പേര്‍ ബിജെപിയില്‍ നിന്ന് രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന. അതിലുപരി മുകുള്‍ റോയ് ബിജെപി വിടാനുള്ള സാധ്യത ശക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് മമതാ ബാനര്‍ജി പുകഴ്ത്തിയിരിക്കുന്നത്. അതേസമയം മുന്‍ ടിഎംസി എംഎല്‍എമാരായ ദീപേന്ദു ബിശ്വാസ്, സൊനാലി ഗുഹ എന്നിവര്‍ ഘര്‍വാപ്പസിക്ക് ഒരുങ്ങുകയാണ്. ബംഗാളിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലേക്ക്....

അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

ബിജെപിയില്‍ നിന്ന് ടിക്കറ്റ് കിട്ടാത്തവരെല്ലാം തൃണമൂലിലേക്ക് മടങ്ങുകയാണ്. എന്നാല്‍ ഇവരെ തിരിച്ചെടുക്കുമോ എന്ന് മമത വ്യക്തമാക്കിയിട്ടില്ല. മുന്‍ എംഎല്‍എമാരായ ദീപേന്ദു ബിശ്വാസ, സൊനാലി ഗുഹ എന്നിവര്‍ ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തില്‍ ഖേദിക്കുന്നതായി പരസ്യമായി തന്നെ പറഞ്ഞിരിക്കുകയാണ്. തൃണമൂലിലേക്ക് തിരിച്ചുവരുന്നതിന് അനുവാദം ചോദിച്ച് ഇവര്‍ സഹായികളെ അയച്ച് കൊണ്ടിരിക്കുകയാണ്.

ഇനിയും വരും

ഇനിയും വരും

ഉത്തര്‍പരയിലെ മുന്‍ എംഎല്‍എ പ്രഭീര്‍ ഗോഷാലാണ് ബിജെപി വിടാന്‍ ഒരുങ്ങുന്നത്. തന്റെ അമ്മ മരിച്ചപ്പോള്‍ ടിഎംസിയുടെ എംപി കല്യാണ്‍ ബന്ധ്യോപാധ്യായയും എംഎല്‍എ കാഞ്ചന്‍ മുല്ലിക്കും വിളിച്ചു. മമത അനുശോചന സന്ദേശം വരെ അയച്ചു. ബിജെപിയില്‍ നിന്ന് ആകെ ചില പ്രാദേശിക നേതാക്കള്‍ മാത്രമാണ് അനുശോചന അറിയിച്ചത്. വളരെ സങ്കടത്തോടെയാണ് ഇത് പറയുന്നത്. ബിജെപി നിരാശപ്പെടുത്തിയെന്നും ഗോഷാല്‍ പറഞ്ഞു.

മുകുള്‍ റോയിക്ക് ചാഞ്ചാട്ടം?

മുകുള്‍ റോയിക്ക് ചാഞ്ചാട്ടം?

മുകുള്‍ റോയിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ബംഗാള്‍ രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നത്. കുടുംബത്തിന് സഹായം ആവശ്യമുള്ളപ്പോള്‍ മമത എത്തിയെന്ന് റോയിയുടെ മകന്‍ ശുഭ്രാങ്ഷു റോയ് പറഞ്ഞു. മുകുള്‍ റോയിയുടെ ഭാര്യ കൃഷ്ണ റോയ് കൊല്‍ക്കത്തയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇതിന് പുറമേ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി റോയ് കുടുംബത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതും ബിജെപിയെ ഞെട്ടിക്കുന്നതാണ്. ശുഭ്രാങ്ഷു അടക്കം ടിഎംസിയിലേക്ക് വരാനുള്ള സാധ്യതയാണ് ഉള്ളത്.

മമത വഴങ്ങില്ല

മമത വഴങ്ങില്ല

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയാതെ ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരില്ലെന്നാണ് സൂചന. പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഇതിലൂടെ സന്ദേശം നല്‍കാനാണ് മമതയുടെ നീക്കം. പാര്‍ട്ടി വിട്ട് പോയാല്‍ ഒന്നും കിട്ടില്ലെന്ന് നേതാക്കളെ അറിയിക്കുക കൂടിയാണ് മമത ലക്ഷ്യമിടുന്നത്. അതേസമയം ഇനിയൊരു വിമത നീക്കം തൃണമൂലില്‍ ഉണ്ടാവില്ല. പലര്‍ക്കും ടിക്കറ്റ് കിട്ടാത്തത് അടക്കമുള്ള വിഷയങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്.

ഞെട്ടിച്ച തീരുമാനം

ഞെട്ടിച്ച തീരുമാനം

പദവികള്‍ മോഹിച്ച് മാത്രം തൃണമൂലില്‍ ആരും നില്‍ക്കേണ്ട എന്ന് കൂടി മമത സൂചിപ്പിക്കുകയാണ്. ഒരാള്‍ക്ക് ഇനി ഒരു പദവി മാത്രമാണ് തൃണമൂലില്‍ കിട്ടുക. പാര്‍ട്ടിയില്‍ പലരുടെയും സ്ഥാനങ്ങളും മാറും. പുനസംഘടന വരുന്നതോടെ ഒരു പദവി ഒരാള്‍ക്ക് മാത്രം കിട്ടിയിരുന്ന അവസ്ഥയും മാറും. മമത നിലവില്‍ കൈവശം വെച്ചിരിക്കുന്ന ഒന്നില്‍ കൂടുതല്‍ പദവികളും അവര്‍ വിട്ടുകൊടുക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനാവും മാറ്റം വരിക.

അഭിഷേകിന് പുതിയ റോള്‍

അഭിഷേകിന് പുതിയ റോള്‍

അഭിഷേക് ബാനര്‍ജിക്കും പുതിയ റോള്‍ പാര്‍ട്ടിയിലുണ്ട്. തൃണമൂലിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി അഭിഷേകിനെ നിയമിച്ചിരിക്കുകയാണ്. ബംഗാളിന് പുറത്തേക്ക് സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ടിഎംസി. അതേസമയം അഭിഷേക് ടിഎംസിയുടെ യൂത്ത് വിങ് അധ്യക്ഷനാണ്. ഈ സ്ഥാനം അദ്ദേഹം വിട്ടുകൊടുക്കും. പകരം നടന്‍ സായോനി ഘോഷ് ഈ പദവിയിലെത്തും. പാര്‍ട്ടിയുടെ മഹിളാ മോര്‍ച്ച പ്രസിഡന്റായി കാകോലി ഘോഷ് ദസ്തിദാറിനെ നിയമിച്ചു. ദേശീയ പ്രസിഡന്റായി ദോല സെന്നിനെയും കൊണ്ടുവന്നു.

Recommended Video

cmsvideo
BJP leaders joining in Trinamool congress | Oneindia Malayalam
നാഷണല്‍ ലെവലിലേക്ക്

നാഷണല്‍ ലെവലിലേക്ക്

മമതയുടെ ദേശീയ തലത്തിലേക്ക് ചുവടുവെപ്പ് കൂടിയാണിത്. ബംഗാള്‍ കൈവിടാതെ തന്നെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് കൊണ്ടുവരാന്‍ മമതയ്ക്ക് സഹായിക്കും. ഇതിന് അനന്തരവന്റെ സഹായവും ഉണ്ടാവും. തന്നെ കൂടാതെ കരുത്തുറ്റ നേതാക്കള്‍ ഇനിയും വേണമെന്ന ആഗ്രഹവും മമതയ്ക്കുണ്ട്. അഭിഷേകിന് ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂടുതല്‍ റോളുകള്‍ വരുമെന്നാണ് സൂചന. ബിജെപിയെ ഞെട്ടിക്കുന്ന നീക്കമാണിത്. കര്‍ഷക വിംഗിന്റെ ചുമതല പൂര്‍ണേന്ദു ബോസിനെ ഏല്‍പ്പിച്ചിരിക്കുകയാണ് മമത. കള്‍ച്ചറല്‍ സെല്‍ അധ്യക്ഷനായി രാജ് ചക്രവര്‍ത്തിയെയും നിയമിച്ചു.

English summary
former tmc leaders expressing discontent in bjp, they may return to mamata banerjee's fort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X