12 കിലോ സ്വർണവും 3 കോടി രൂപയും കൊള്ളയടിച്ചു !! 4 പേർ അറസ്റ്റിൽ, ഒളിയ്ക്കാൻ സഹായിച്ചത് അച്ഛനമ്മാർ

  • By: മരിയ
Subscribe to Oneindia Malayalam

വാരണാസി: ജ്വല്ലറി കൊള്ളയടിച്ച് കോടികള്‍ മോഷ്ടിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. താത്രി മാര്‍ക്കറ്റിലെ ജ്വല്ലറയില്‍ നിന്നാണ് 1 ആഴ്ച നഗരത്തിലെ പ്രധാന ജ്വല്ലറിയില്‍ മോഷണം നടന്നത്. അറസ്റ്റിലായവരില്‍ 2 പേര്‍ സഹോദരന്മാരാണ്. 300 ഗ്രാം സ്വര്‍ണാഭരണം ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Robbery

12 കിലോ സ്വര്‍ണാഭരണങ്ങളും, 3 കോടി രൂപയുമാണ് ജ്വല്ലറിയില്‍ നിന്ന് കൊള്ളയടിച്ചത്. സ്വര്‍ണം വാങ്ങാനെത്തിയവര്‍ എന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ 7 പേരാണ് കൊള്ള നടത്തിയത്. ജ്വല്ലറിയില്‍ എത്തി അല്‍പ്പ സമയത്തിന് അകം തോക്കും കത്തിയും കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ജ്വല്ലറിയിലെ സിസിടിവി ക്യാമറകളും നശിച്ചിച്ചു.

Arrest

ജ്വല്ലറി ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് 4 പേര്‍ അറസ്റ്റ് ചെയ്തത്. സ്വര്‍ണം കുഴിച്ചിട്ടിരിയ്ക്കുകയാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. സ്വര്‍ണം ഒളിപ്പിയ്ക്കാന്‍ ശ്രമിച്ചതിന് സഹോദരന്മാരുടെ അച്ഛനമ്മമാരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

English summary
300 gms of jewellery was recovered from Shivam's house. A country made gun, two live cartridges and two mobile phones were also seized.
Please Wait while comments are loading...