നിർഭയ മോഡൽ ബലാത്സംഗം വീണ്ടും; പ്രതികൾ പ്രായപൂർത്തിയാകാത്തവർ, നാലുപേർ ജുവനൈല്‍ ഹോമിലേക്ക്...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: നിർഭയ കേസിനെ ഓർമ്മിപ്പിക്കും വിധം ദില്ലിയിൽ വീണ്ടും കൂട്ട ബലാത്സംഗം. രാജ്യ തലസ്ഥാനത്ത് അഞ്ച് പേർ ചേർന്ന് കൗമാരക്കാരിയെ ബലാത്സംഗം ചെയ്തു. ബലാത്സഗം ചെയ്ത അഞ്ച് പേരിൽ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. വടക്ക് പടിഞ്ഞാറാന്‍ ദില്ലിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ക‍ഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. അഞ്ചു പേരും പിടിയിലായതായി പോലീസ് അറിയിച്ചു.

പിടിയിലായ അക്രമികളില്‍ ഒരാള്‍ 22-വയസുകാരനാണ്. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലേക്കയച്ചു. മറ്റ് നാല് പേരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. മുന്‍സിപ്പല്‍ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തായിരുന്നു യുവാക്കളുടെ ക്രൂരത.

യുവതിയും സുഹൃത്തും

യുവതിയും സുഹൃത്തും

യുവതിയും പിടിയിലായ ഒരു കൗമാരക്കാരനും സുഹൃത്തുക്കളായിരുന്നു. പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും യുവതിയുട പരാതിയില്‍ പറയുന്നു. ഈ സമയം മറ്റു നാലു പേരും വീട്ടിലുണ്ടായിരുന്നു.

കത്തികാട്ടി ഭീഷമിപ്പെടുത്തി

കത്തികാട്ടി ഭീഷമിപ്പെടുത്തി

അഞ്ച് മണിക്കുറോളം തടങ്കലിലാക്കിശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. പുലര്‍ച്ചെ ഒന്നരയോടെ യുവതിയെ വിട്ടയച്ച അക്രമികള്‍ ബലാല്‍സംഗത്തെക്കുറിച്ച് സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

പ്രതികൾക്ക് പ്രായപൂർത്തിയായില്ല

പ്രതികൾക്ക് പ്രായപൂർത്തിയായില്ല

പുലര്‍ച്ചെ സമീപത്തെ സ്റ്റേഷനിലെത്തിയെ യുവതിയെ പോലീസ് ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി ബലാത്സംഗം നടന്നെന്ന് സ്ഥിരീകരിച്ചു. അഞ്ച് പേരെ അറസ്റ്റ് ചെയ്തതിൽ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്.

ജവനൈൽ ഹോമിലേക്ക്

ജവനൈൽ ഹോമിലേക്ക്

പിടിയിലായ ഒരാൾക്ക് 22 വയസ്സുണ്ട്. ഇയാളെ പതിനാല് ദിവസത്തേക്ക് ജൂഡീഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിലേക്ക് അയച്ചു. പ്രായപൂർത്തിയാകാത്ത നാല് പേരെ ജുവനൈൽ ഹോമിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A 22-year-old woman has alleged that she was raped by five people, including four juveniles, in northwest Delhi's Jahangirpuri area, police said on Friday.The woman, a resident of Jahangirpuri, had recently become friends with a juvenile staying nearby. She claimed that she was invited by him to a party yesterday at his home, they said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്