പശു കടത്ത്!!! നാലു യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്!!!
പ്രദേശവാസികൾ യുവാക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ദ്രശ്യങ്ങൾ പുറത്തായതിനെ തുടര്‍ന്ന് പോലീസ് നാട്ടുകാര്‍ക്കെതിരെ കേസെടുത്തു.
ഭോപ്പാൽ: പശുവിനെ കടത്തിയെന്ന് ആരോപിച്ചു നാലു യുവാക്കളെ ക്രൂരമായി മർദിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മധ്യപ്രദേശിലെ ബെതുൽ ജില്ലയിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.പശുക്കടത്തിന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ മർദനം അഴിച്ചുവിട്ട സംഘം ഒളിവിലാണ്.
പശു കടത്തിന്റെ പേരിൽ നാട്ടുകാർ യുവാക്കൾക്കളെ മർദിക്കുന്ന ദ്യശ്യം പുറത്തായതോടെ ആക്രമികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.ശ്യാം മനാക്, സുന്ദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഓഫീസർ പ്രോം സിംഗ് തുർക്കി അറിയിച്ചു.

പശു കടത്ത് ആരോപിക്കപ്പെട്ട യുവാക്കൾ മധ്യപ്രദേശിലെ രഹട്ഗാവ് സ്വദേശികളാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വീഡിയോ കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയതിനുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഗോരക്ഷയുടെ പേരിലുളള ആക്രമണങ്ങൾ അനുവദിക്കില്ലെന്നു ബിജെപി, ആർഎസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും രാജ്യത്ത് ഗോരക്ഷയുടെ പേരിൽ ആക്രമണം ഇപ്പോഴും നടക്കുന്നുണ്ട്. പശുവിന്റെ പേരിലുണ്ടാകുന്ന കൊലപാതകങ്ങൾ വച്ചപൊറുപ്പിക്കില്ലെന്നു പ്രധാനമന്ത്രി നരോന്ദ്ര മോദി പറഞ്ഞിരുന്നുവെങ്കിലും അതിന്റെ വിപരീതമായാണ് ഗേസരംക്ഷകർ പ്രവർത്തിക്കുന്നത്.












Click it and Unblock the Notifications