Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും 10 ലക്ഷം രൂപയും: പ്രധാനമന്ത്രി

ദില്ലി: കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പന്‍ഡും പത്ത് ലക്ഷം രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പിഎം കെയറില്‍ നിന്നാണ് ഇതിന് വേണ്ട തുക കണ്ടെത്തുക. കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോഴാണ് സ്‌റ്റൈപ്പന്‍ഡ് ലഭിച്ച് തുടങ്ങുക. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ പത്ത് ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

modi

പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ, സ്വകാര്യ സ്‌കൂളിലോ പ്രവേശനം ഉറപ്പാക്കും. കുട്ടിക്ക് സ്വകാര്യ സ്‌കൂളിലാണ് പ്രവേശനം ലഭിക്കുന്നതെങ്കില്‍ ഫീസ് പിഎം കെയര്‍ ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതായിരിക്കും. യൂണിഫോം, പാഠപുസ്തകങ്ങള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കും പിഎം കെയേഴ്‌സ് പണം നല്‍കും. കുട്ടിയുടെ പേരില്‍ നിക്ഷേപിക്കുന്ന പത്ത് ലക്ഷം രൂപയില്‍ നിന്നായിരിക്കും സ്റ്റൈപ്പന്‍ഡ് ലഭ്യമാക്കുന്നത്. 23 വയസ് പൂര്‍ത്തിയായല്‍ വ്യക്തിഗത ആവശ്യത്തിനോ തൊഴില്‍ ആവശ്യത്തിനോ ഈ തുക പിന്‍വലിക്കാവുന്നതാണ്.

കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നു, കുട്ടികളെ പിന്തുണയ്ക്കാനും പരിരക്ഷിക്കാനും ഞങ്ങള്‍ എല്ലാം ചെയ്യും. ഞങ്ങളുടെ കുട്ടികളെ പരിപാലിക്കുന്നതിനും ശോഭനമായ ഭാവിക്കായി പ്രത്യാശ പകരുന്നതിനും ഒരു സമൂഹമെന്ന നിലയില്‍ ഇത് നമ്മുടെ കടമയാണെന്ന് പദ്ധതി പ്രഖ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, കേരള സര്‍ക്കാരും സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ബാധിച്ച് രക്ഷിതാക്കല്‍ മരിച്ചവരുടെ കുട്ടികളെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അവരുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+