• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാര്‍ച്ച് വരെ സൗജന്യ റേഷന്‍; കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി... തിരഞ്ഞെടുപ്പ് ലക്ഷ്യമോ?

Google Oneindia Malayalam News

ന്യൂഡല്‍ഹി: സൗജന്യ റേഷന്‍ അടുത്ത മാര്‍ച്ച് മാസം വരെ നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡിലെ ഓരോ വ്യക്തിക്കും അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ആണ് നല്‍കുക. കൊവിഡ് പ്രതിസന്ധി തുടങ്ങിയ വേളയില്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിവിധ ഘട്ടങ്ങളായി നീട്ടുകയായിരുന്നു. ഇപ്പോള്‍ നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. അതേസമയം, ഫെബ്രുവരിയില്‍ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാരിനിക്കുകയാണ്. വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കിയതും ഇപ്പോള്‍ സൗജന്യ റേഷന്‍ നീട്ടിയതുമെല്ലാം ഇത് മുന്‍കൂട്ടി കണ്ടാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ദേശവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ സൗജന്യ ധാന്യ വിതരണം തുടങ്ങിയത്. 2.60 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് വേണ്ടി ചെലവഴിക്കുന്നത്. നേരത്തെ നവംബര്‍ 30 വരെ സൗജന്യ റേഷന്‍ നീട്ടി സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം നാല് മാസം കൂടി സൗജന്യ ഭക്ഷ്യ ധാന്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം 2022 മാര്‍ച്ച് വരെ റേഷന്‍ കടകള്‍ വഴി അരി സൗജന്യമായി ലഭിക്കും. ഈ നാല് മാസത്തേക്ക് 53344 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുക.

യുപിയില്‍ ട്വിസ്റ്റ്!! ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി പുതിയ സഖ്യം... വെട്ടിലായി കോണ്‍ഗ്രസും, അഖിലേഷ് യുഗമോ?യുപിയില്‍ ട്വിസ്റ്റ്!! ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി പുതിയ സഖ്യം... വെട്ടിലായി കോണ്‍ഗ്രസും, അഖിലേഷ് യുഗമോ?

നവംബറോടെ സൗജന്യ ഭക്ഷ്യധാന്യ വിതരണം നിര്‍ത്തുമെന്നാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് സെക്രട്ടറി സുധാന്‍ശു പാണ്ഡെ ദിവസങ്ങള്‍ക്ക് മുമ്പ് സൂചിപ്പിച്ചിരുന്നത്. അടുത്തിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ബിജെപിയെ മറിച്ച് ചിന്തിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് തിരിച്ചടിയായിരുന്നു ഫലം. തൊട്ടുപിന്നാലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചത്. ശേഷം വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കി. ഇപ്പോള്‍ സൗജന്യ ധാന്യം നാല് മാസം കൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ കൂടുതല്‍ വിഭാഗത്തെ പട്ടിക ജാതി വിഭാഗത്തില്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലും ത്രിപുരയിലും ഇത് ബിജെപിക്ക് നേട്ടമാകുമെന്ന് കരുതുന്നു.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ 80 കോടി ജനങ്ങള്‍ക്ക് ലഭിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി 600 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അടുത്ത മാര്‍ച്ച് വരെ സൗജന്യ റേഷന്‍ തുടരുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്രവും പ്രഖ്യാപിച്ചത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ബിജെപിക്ക് അഗ്നിപരീക്ഷയാണ്. 2024ല്‍ തുടര്‍ഭരണം കിട്ടണമെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ഭരണം ലഭിക്കേണ്ടത് ബിജെപിക്ക് അനിവാര്യമാണ്. യുപിയില്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകളും വിമാനത്താവളങ്ങളും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

cmsvideo
  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
  English summary
  Free Ration Scheme Extended Till March 2022 by Union Cabinet Gets Booster Assembly Elections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X