കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കൽ; കേന്ദ്രസർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 124 എ പുനഃപരിശോധിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നതുവരെ രാജ്യദ്രോഹ കേസുകൾ നിർത്തിവയ്ക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകുമോ എന്ന് കോടതിയെ അറിയിക്കാനാണ് സുപ്രീംകോടതി കേന്ദ്രത്തിന് 24 മണിക്കൂർ സമയം അനുവദിച്ചിരിക്കുന്നത്.

എതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍

രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുന്നതുവരെ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന കേന്ദ്രത്തിന്റെ നിർദേശം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കുന്നത്‌ വരെ 124 എ വകുപ്പിന്റെ നിയമസാധുത പരിശോധിക്കുന്നതിൽ നിന്നും സുപ്രീംകോടതി വിട്ടുനിൽക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.

supremecourt

ബ്രിട്ടീഷ് കാലത്തെ നിയമനിർമ്മാണം പുനഃപരിശോധിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു, ഈ വിഷയത്തിൽ കോടതി മുമ്പാകെയുള്ള ഹർജികളിൽ വാദം കേൾക്കരുതെന്ന് കോടതിയോട് അഭ്യർത്ഥിച്ചു. വകുപ്പിന്റെ കാര്യത്തില്‍ പുനഃപരിശോധന നടക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കിയപ്പോള്‍ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി ആശങ്കയുണ്ടെന്ന് സുപ്രീം കോടതി പരാമർശിക്കുകയും ചെയ്തിരുന്നു.

മൂന്നോ നാലോ മാസത്തിനുള്ളിൽ പുനഃപരിശോധനാ ദൗത്യം കേന്ദ്രത്തിന് പൂർത്തിയാക്കാമെന്നും ഐപിസിയുടെ 124 എ പ്രകാരമുള്ള കാര്യങ്ങൾ അതുവരെ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഹനുമാൻ ചാലിസ ചൊല്ലുന്നത് ഇത്തരം കേസുകളിലേക്ക് നയിക്കുമെന്ന് അറ്റോർണി ജനറൽ തന്നെ പറഞ്ഞതായും കോടതി കൂട്ടിച്ചേർത്തു. "സത്യവാങ്മൂലത്തിൽ തന്നെ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, നിങ്ങൾ ഇത് എങ്ങനെ പരിഹരിക്കും?" കോടതി ചോദിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Freezing of treason cases; Supreme Court has asked the Center to state its position tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X