കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടികിട്ടിയിട്ടും അടങ്ങാതെ പാകിസ്താന്‍... കശ്മീരിലെ മെന്ധാര്‍ സെക്ടറില്‍ തീവ്രവാദികള്‍; ഏറ്റുമുട്ടല്‍

Google Oneindia Malayalam News

മെന്ധാര്‍(കശ്മീര്‍): പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് പാകിസ്താന് ചുട്ട മറുപടി കൊടുത്തുകഴിഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും അടങ്ങാന്‍ പാകിസ്താന്‍ തയ്യാറല്ലെന്ന് തോന്നുന്നു.

കശ്മീരിലെ മെന്ധാര്‍ സെക്ടറില്‍ ആണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അതിര്‍ത്തി കടന്നെത്തിയവരാണോ ഈ ഭീകരര്‍ എന്നാണ് സംശയിക്കുന്നത്.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ദില്ലിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം നടക്കുന്ന സമയത്താണ് മെന്ധാറില്‍ വെടിവപ്പ് തുടങ്ങിയത്. ഭീകരരെ കാട്ടിനുള്ളില്‍ സൈന്യം വളഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

വീണ്ടും ഭീകരര്‍

വീണ്ടും ഭീകരര്‍

ഒരു തിരിച്ചടി കിട്ടിയതുകൊണ്ടൊന്നും പാകിസ്താന്‍ പഠിക്കില്ല. ജമ്മു കശ്മീരിലെ മെന്ഢാര്‍ സെക്ടറില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടുകയാണ്.

 പ്രതികാരം?

പ്രതികാരം?

ഇന്ത്യ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പ്രതികാരം ചെയ്യാനാണോ ഭീകരര്‍ ഇന്ത്യയില്‍ എത്തിയത് എന്ന് വ്യക്തമല്ല. നുഴഞ്ഞുകയറ്റക്കാരെന്ന് തന്നെയാണ് സൈന്യം സംശയിക്കുന്നത്.

വെടിവപ്പ്

വെടിവപ്പ്

ദില്ലിയില്‍ സര്‍വ്വകക്ഷിയോഗം നടക്കുന്ന സമയത്ത് തന്നെയാണ് കശ്മീരിലെ ഭീകരരുടെ വാര്‍ത്തയും പുറത്ത് വരുന്നത്. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലാണ് നടക്കുന്നത്.

എത്രപേരുണ്ട്

എത്രപേരുണ്ട്

മെന്ധാറില്‍ സൈന്യത്തോട് ഏറ്റുമുട്ടുന്ന ഭീകരരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കശ്മീരിലെ ജിഹാദി ഗ്രൂപ്പ് അംഗങ്ങളാണോ ആക്രമണത്തിന് പിന്നിലെന്നും ചില കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

കാടിനുള്ളില്‍

കാടിനുള്ളില്‍

അതിര്‍ത്തി രക്ഷാ സേനയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ത്ത ഭീകരരെ കാട്ടിനുള്ളില്‍ സൈന്യം വളഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

English summary
In the wake of a successful cross border operation conducted by Indian army, a fresh encounter with militants have been reported in Jammu & Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X