Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയുമായുള്ള സൗഹൃദം പതിനഞ്ചുകാരന്റെ ജീവനെടുത്തു

നാഗ്പുര്‍: സമീപത്തുള്ള പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത് പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജീവനെടുത്തു. നാഗ്പുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. റോഷന്‍ ഡോഗ്ലെ എന്ന വിദ്യാര്‍ഥിയാണ് നാലുപേരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചന്ദു മാസ്‌കെ, മിഥുന്‍, സോനു സവര്‍ക്കര്‍, പിയുഷ് ഗോദേശ്വര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാഗ്പുരിലെ ഗഡ്ഡിഗോജം എന്ന സ്ഥലത്തെ റെയില്‍വെ സ്‌റ്റേഷനടുത്തായിരുന്നു സംഭവം. സമീപത്തെ ഒരു പെണ്‍കുട്ടിയുമായി ഡോഗ്ലെ അടുത്ത സൗഹൃദത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി ഡോഗ്ലെ ചാറ്റ് ചെയ്യുകയും നടക്കാന്‍ പോവുകയും പതിവായിരുന്നു.

nagpur

പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ യുവാക്കള്‍ എതിര്‍ത്തു. ഒപ്പം നടക്കരുതെന്നും സൗഹൃദം ഒഴിവാക്കണമെന്നും പലവട്ടം ഭീഷണിപ്പെടുത്തി. എന്നാല്‍ റോഷന്‍ ഡോഗ്ലെ അതിന് തയ്യാറായില്ല. കഴിഞ്ഞദിവസവും പെണ്‍കുട്ടിക്കൊപ്പം റോഷന്‍ നടക്കാന്‍ പോയി. ഇതനുശേഷം റെയില്‍വെ ലൈനിനടുത്ത് ഇരിക്കുമ്പോഴായിരുന്നു വാക്കേറ്റവും കൊലപാതകവും നടന്നത്.

കൊലചെയ്യണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല യുവാക്കള്‍ റോഷനുമായി വഴക്കിട്ടത്. വഴക്ക് മൂര്‍ച്ഛിച്ചത് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ റോഷന്റെ കഴുത്തില്‍ ഇടിച്ചു. അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം സംഭവിച്ചതാണെന്ന് പറഞ്ഞ് യുവാക്കള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സത്യം തുറന്നുപറയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+