കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരിക്കൂട്ടുന്നത് കോടികള്‍ക്ക് കയ്യും കണക്കുമില്ല; 326 കോടി വരെ ആസ്തി, ഈ യൂട്യൂബര്‍മാര്‍ ചില്ലറക്കാരല്ല

Google Oneindia Malayalam News

ലോകത്തിലെ ജനപ്രിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് യൂട്യൂബ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ യൂട്യൂബിന്റ ജനപ്രീതി കുതിച്ചുയരുകയാണ്. ഇതോടെ, നിരവധി ഇന്ത്യന്‍ യൂട്യൂബര്‍മാരുടെ ആരാധകരുടെ ഫോളോവേഴ്സും വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. കൂടാതെ വലിയ വരുമാനമാണ് ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ യൂട്യൂബ് വഴിയുണ്ടാക്കുന്നത്. ഇപ്പോഴിത് ഇന്ത്യയില്‍ യൂട്യൂബ് വഴി ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

അജയ് നഗര്‍

അജയ് നഗര്‍

കാരിമിനാറ്റി എന്നറിയപ്പെടുന്ന അജയ് നഗര്‍ രു ഇന്ത്യന്‍ യൂട്യൂബറാണ്. കൂടാതെ 35 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരാണ് അദ്ദേഹത്തിനുള്ളത്. ബിസിനസ് കണക്ട് ഇന്ത്യ പറയുന്നതനുസരിച്ച്, അജയുടെ ആകെ ആസ്തി 3.5 മില്യണ്‍ ഡോളറാണ്. ഏകദേശം 26 കോടി രൂപ വരും. കൂടതുലും റോസ്റ്റിംഗ് വീഡിയോകളാണ് അജയ് നഗര്‍ ചെയ്യാറുള്ളത്. വലിയ കാഴ്ചക്കാരാണ് അദ്ദേഹത്തിന്റെ വീഡിയോയിനുള്ളത്.

ഭുവന്‍ ബാം

ഭുവന്‍ ബാം

'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട യൂട്യൂബര്‍മാരില്‍ ഒരാളാണ് ഭുവന്‍ ബാം, അദ്ദേഹത്തിന്റെ ബിബി കി വൈന്‍സ് എന്ന ചാനലിന് 25 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. ഭുവന്‍ ഒരു കൊമേഡിയന്‍ മാത്രമല്ല, ഒരു എഴുത്തുകാരന്‍, ഗായകന്‍, ഗാനരചയിതാവ് കൂടിയാണ്. വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്കുള്ളത്.

3

ഭുവന്‍, ബഞ്ചോദാസ്, സമീര്‍ ഫുഡ്ഡി, ടിറ്റു മാമ, ബബ്ലു, ജാങ്കി, മിസിസ് വര്‍മ, അദ്രക് ബാബ, മിസ്റ്റര്‍ ഹോള, പാപ്പാ മാക്കിച്ചു, ഡിറ്റക്റ്റീവ് മംഗ്ലൂ തുടങ്ങി നിരവധി കഥാപാത്രങ്ങളെ അദ്ദേഹം തന്റെ വീഡിയോകളില്‍ അവതരിപ്പിക്കുന്നുണ്ട്. ബിസിനസ് കണക്ട് ഇന്ത്യ പറയുന്നതനുസരിച്ച്, 2021-ല്‍ ഭുവന്‍ ബാമിന്റെ ആസ്തി 3 മില്യണ്‍ ഡോളറായിരുന്നു (25 കോടി രൂപ).

ആശിഷ് ചഞ്ചലാനി

ആശിഷ് ചഞ്ചലാനി

'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ

ആശിഷ് ചഞ്ചലാനി വൈന്‍സ് എന്ന് പേരിട്ടിരിക്കുന്ന ആശിഷ് ചഞ്ചലാനിയുടെ യൂട്യൂബ് ചാനലിന് 27 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. അദ്ദേഹത്തിന്റെ കോമഡി വീഡിയോകളിലെ ആപേക്ഷികത കാഴ്ചക്കാര്‍ക്ക് വളരെ ഇഷ്ടമാണ്. ആഷിഷ് പ്രതിമാസം ഏകദേശം 115,000 ഡോളര്‍ മുതല്‍ 180,000 ഡോളര്‍ വരെ സമ്പാദിക്കുന്നുണ്ടെന്ന് ബിസിനസ് കണക്റ്റ് ഇന്ത്യ വ്യക്തമാക്കുന്നു.

അമിത് ഭദാന

അമിത് ഭദാന

അമിത് ഭദാനയ്ക്ക് 23.8 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരണുള്ളത്. 2018-ലെ ഗ്ലോബല്‍ ടോപ്പ് 10 വീഡിയോകളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ ഒരു വീഡിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ, രാജേഷ് ശര്‍മ്മ, ഹേമന്ത് പാണ്ഡെ, മനോജ് ബക്ഷി, മനോജ് ജോഷി തുടങ്ങിയ ബോളിവുഡ് അഭിനേതാക്കളുമായി സഹകരിച്ച് അദ്ദേഹം വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ബിസിനസ് കണക്ട് ഇന്ത്യ പറയുന്നതനുസരിച്ച്, അമിത് ഭദാനയുടെ ആകെ ആസ്തി ഏകദേശം 5.7 മില്യണ്‍ ഡോളറാണ്.

ഗൗരവ് ചൗധരി

ഗൗരവ് ചൗധരി

പ്രതിസന്ധികള്‍ നിറഞ്ഞ സമയം; ഈ രാശിക്കാര്‍ക്ക് പ്രശ്‌നങ്ങളുടെ തുടക്കം, സാമ്പത്തിക നഷ്ടംപ്രതിസന്ധികള്‍ നിറഞ്ഞ സമയം; ഈ രാശിക്കാര്‍ക്ക് പ്രശ്‌നങ്ങളുടെ തുടക്കം, സാമ്പത്തിക നഷ്ടം


ടെക്‌നിക്കല്‍ ഗുരുജി എന്നറിയപ്പെടുന്ന ഗൗരവ് ചൗധരി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടെക് യൂട്യൂബറാണ്. അദ്ദേഹത്തിന്റെ ചാനലിന് 22 ദശലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ട്, ബിസിനസ് കണക്റ്റ് ഇന്ത്യ പറയുന്നത്‌നുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി 45 മില്യണ്‍ ഡോളറാണ് (326 കോടി രൂപ).

English summary
From Gaurav Chaudhary to Bhuvan Bam; Let's see who are the highest earning YouTubers in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X