Get Updates
Get notified of breaking news, exclusive insights, and must-see stories!

തോക്കെടുത്ത ക്ഷുഭിത യൗവ്വനം!! ചരിത്രം സൃഷ്ടിച്ച് സീതക്ക... രേവന്ത് റെഡ്ഡി മന്ത്രിസഭയില്‍ ശ്രദ്ധാകേന്ദ്രം

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദ്യമായി അധികാരമേല്‍ക്കുമ്പോള്‍ ശ്രദ്ധാ കേന്ദ്രമായി സീതക്ക. നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ഏറെ കാലം പ്രവര്‍ത്തിച്ച അവരിപ്പോള്‍ തെലങ്കാനയില്‍ ആദിവാസികള്‍ക്കും പിന്നാക്ക ജനവിഭാഗത്തിനും സ്ത്രീകള്‍ക്കും അഭിമാനത്തിന്റെ പ്രതിരൂപമാണ്. രേവന്ത് റെഡ്ഡി മന്ത്രിസഭയില്‍ സീതക്കയുമുണ്ട്.

ആദിവാസി വിഭാഗത്തില്‍ നിന്ന് തെലങ്കാനയുടെ ഭരണസിരാകേന്ദ്രത്തിലേക്ക് കയറി വന്ന നേതാവാണ് സീതക്ക. മുലുഗു മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയാണ് അവര്‍ മികച്ച വിജയം നേടി നിയമസഭയിലെത്തുന്നത്. ദനസാരി അനസൂയ എന്നാണ് യഥാര്‍ഥ പേരെങ്കിലും സീതക്ക എന്നാണ് അവര്‍ അറിയപ്പെടുന്നത്.

telangana-minister-seethakka

33700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിആര്‍എസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് സീതക്ക ഇത്തവണ നിയമസഭയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അവര്‍, യൗവ്വനകാലത്ത് തോക്കു പിടിച്ചു നില്‍ക്കുന്ന ചിത്രം അടുത്തിടെ പങ്കുവച്ചത് വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയില്‍ സീതക്ക ആഭ്യന്തര മന്ത്രിയാകുമെന്നാണ് ഒടുവിലെ വിവരം. ഉപമുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുമെന്നും വാര്‍ത്തകളുണ്ട്.

വിജയം ഉറപ്പുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് സീതക്ക. വാറങ്കല്‍ ജില്ലയിലെ സംവരണ മണ്ഡലമായ മുലുഗുവില്‍ നിന്ന് മൂന്നാം തവണയാണ് അവര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. മുലുഗുവിലെ ജഗ്ഗണ്ണപേട്ട് ആണ് സീതക്കയുടെ ജന്മദേശം. ചത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. വോട്ടര്‍മാരില്‍ 75 ശതമാനവും വനവാസികളാണ്.

telangana-minister-seethakka

കൊവിഡ് കാലത്ത് ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും സേവന രംഗത്തും സീതക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. മരുന്നുകളും ഭക്ഷണവുമായി മലകളും അരുവികളും കടന്ന് ആദിവാസി ഊരുകളില്‍ ജീപ്പിലെത്തുന്ന സീതക്കയുടെ ചിത്രങ്ങളും മാധ്യമങ്ങളേറ്റെടുത്തു. തലയില്‍ മുണ്ട് കെട്ടി വലിയ ബാഗുകളില്‍ അവശ്യവസ്തുക്കളും നിറച്ച് ജനങ്ങള്‍ക്കിടയിലെത്തുന്ന സീതക്കയുടെ ചിത്രങ്ങള്‍ തന്നെയായിരുന്നു തിരഞ്ഞെടുപ്പ് വേളയില്‍ മണ്ഡലത്തില്‍ നിറഞ്ഞത്.

ആദിവാസികള്‍ സ്‌നേഹത്തോടെ അമ്മ എന്ന് വിളിക്കുന്ന സീതക്ക തിരഞ്ഞെടുപ്പില്‍ മൂന്നാംതവണയും വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറപ്പായിരുന്നു. നിരവധി യുവതീ യുവാക്കള്‍ നക്‌സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട 1980കളിലാണ് സീതക്കയും തോക്കെടുത്തത്. പത്താം ക്ലാസ് ജയിച്ച ശേഷം 1988ലാണ് അവര്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. പിന്നീട് സംഘടനയുടെ കമാന്ററായി. അവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സഹോദരനും ഭര്‍ത്താവും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായ കാലത്ത് സീതക്ക ആയുധം താഴെവച്ചു. കീഴടങ്ങിയ ശേഷം അവര്‍ ആദിവാസി ജനതയുടെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് അതിവേഗമായിരുന്നു രാഷ്ട്രീയ വളര്‍ച്ച. 2009ല്‍ ടിഡിപി ടിക്കറ്റില്‍ മുലുഗു മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക്. തെലങ്കാന രൂപീകരണ ശേഷം ടിഡിപി വിട്ട് രേവന്ത് റെഡ്ഡിക്കൊപ്പം കോണ്‍ഗ്രസിലെത്തി. തിരക്കിനിടയിലുംവിദ്യാഭ്യാസം തുടര്‍ന്നു. നിയമ പഠന ശേഷം 2022ല്‍ ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+