കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടി നടന്ന് തോറ്റിട്ടും 'മോദി പ്രഭാവം" തീര്‍ന്നില്ലെന്ന് ബിജെപി! മോദി തന്നെ സ്റ്റാര്‍ കാമ്പെയ്നര്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഇത്തവണയും മോദി തന്നെ സ്റ്റാര്‍ കാമ്പെയ്നര്‍ | Oneindia Malayalam

ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രചരണത്തിനിറങ്ങിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി എട്ട് നിലയില്‍ പൊട്ടിയെന്നായിരുന്നു കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍ അതുകൊണ്ടൊന്നും ' മോദി പ്രഭാവം" ഇല്ലാതാകുന്നില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നറായി മോദി തന്നെ എത്തും. മോദിക്ക് പുറമെ അമിത് ഷായും കൊണ്ട് പിടിച്ച് റാലികള്‍ പങ്കെടുക്കുമെന്ന് ബിജെപി വ്യക്തമാക്കി.

modiamit-

വിവിധ സംസ്ഥാനങ്ങളിലായി മോദിയും അമിത് ഷായും ചേര്‍ന്ന് 150 ഓളം റാലികളില്‍ പങ്കെടുക്കും. പ്രധാനമായും നാല് സംസ്ഥാനങ്ങളിലാണ് മോദിയുടേയും അമിത് ഷായുടേയും ഏറ്റവും കൂടുതല്‍ റാലികള്‍ സംഘടിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലാകും ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തുക. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ഉള്ള സംസ്ഥാനവും ഉത്തര്‍പ്രദേശ് ആണ്. രണ്ടാമതായി മഹാരാഷ്ട്ര (48), മൂന്നാമത് പശ്ചിമബംഗാള്‍ (42), നാലാമത് ബിഹാര്‍ (40).

<strong>ഒഴിഞ്ഞ കസേര നോക്കി യോഗിയുടെ പ്രസംഗം! ഒറ്റ വ്യത്യാസം മാത്രം പച്ചയ്ക്ക് പകരം ചുവപ്പ്! പരിഹാസം.. വീഡിയോ</strong>ഒഴിഞ്ഞ കസേര നോക്കി യോഗിയുടെ പ്രസംഗം! ഒറ്റ വ്യത്യാസം മാത്രം പച്ചയ്ക്ക് പകരം ചുവപ്പ്! പരിഹാസം.. വീഡിയോ

2014 ല്‍ ഏകദേശം 425 റാലികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നത്. ഫലം ബിജെപിയുടെ വിജയവും. അത് തന്നെ ഇത്തവണയും ആവര്‍ത്തിക്കും, ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. ഉത്തര്‍പ്രദേശും പശ്ചിമബംഗാളും ബിഹാറും ചേര്‍ന്ന് 162 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് 106 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചിട്ടുണ്ട്.

അതേസമയം ഉത്തവണ യുപിയില്‍ കടുത്ത മത്സരമായിരിക്കും ബിജെപി നേരിടുക. എസ്പിയും ബിഎസ്പിയും സഖ്യത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിഹാറിലും ഉത്തര്‍പ്രദേശിലുമായി ആകെയുള്ള 120 സീറ്റുകളില്‍ 104 എണ്ണത്തിലാണ് ബിജെപി കഴിഞ്ഞ തവണ വിജയിച്ചത്. മോദിയെ നേരിട്ട് പ്രചരണത്തിന് ഇറക്കുന്നതിലൂടെ ഇത് ആവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
From UP to Assam and Odisha: PM Modi’s campaign blitz begins Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X