കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍: ഡീസൽ വില 80ലെത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍ | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില സർവ്വകാല റെക്കോർഡിൽ. വീണ്ടും വില ഉയർന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന്റെ വില എൺപത് രൂപയായി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവ്വാഴ്ച കൂടിയത്. ഒരു ലിറ്റർ പെട്രോളിന് 87.19 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 85.59 രൂപയും ഡീസലിന് 78.84 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 86.03 രൂപയും ഡീസൽ 79.37 രൂപയിലുമെത്തി.

മുംബൈയിൽ പെട്രോൾ വില 91.08 രൂപയാണ്. ദില്ലിയിൽ 83.73 രൂപയും കൊൽക്കത്തയിൽ 85.53 രൂപയും ചെന്നൈയിൽ 87.05 രൂപയുമാണ് പെട്രോൾ വില.
മഹാരാഷ്ട്രയിലെ പർഭാന് ജില്ലയിൽ ഞായറാഴ്ച ഒരു ലിറ്റർ പെട്രോളിന് 92.58 രൂപയാണ് ഈടാക്കിയത്. ഓഗസ്റ്റ് ഒന്നിനെ അപേക്ഷിച്ച് പെട്രോളിന് 8 ശതമാനവും ഡീസലിന് 10 ശതമാനവും വില വർധിച്ചിട്ടുണ്ട്.

petrol

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. അതിനിടെ പാചകവാതക വില വീണ്ടും വർദ്ധിച്ചിട്ടുണ്ട്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കൂടിയത്.

സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 89 പൈസയും വർദ്ധിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് 502 രൂപ 4 പൈസ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില ഉയരാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ആറാം തീയതി ന്യൂനമർദ്ദമെന്ന് മുന്നറിയിപ്പ്സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ആറാം തീയതി ന്യൂനമർദ്ദമെന്ന് മുന്നറിയിപ്പ്

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് 40 സീറ്റ് ലഭിക്കും... അധികാരത്തിന് അജിത് ജോഗി സഹകരിക്കണം!!ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് 40 സീറ്റ് ലഭിക്കും... അധികാരത്തിന് അജിത് ജോഗി സഹകരിക്കണം!!

English summary
Fuel price hike: Petrol, diesel prices continue to touch new heights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X