പെട്രോള്‍ വില കുറയ്ക്കാം, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം; സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് നിര്‍മല
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് ശേഷം ഇന്ധന വില കുറയ്ക്കാനുള്ള നടപടികളുണ്ടാവുമോ എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. പെട്രോള്‍ ഡിസല്‍ നിരക്കുകള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് ധനമന്ത്രി.
ഇപ്പോഴുള്ള വാറ്റില്‍ നിന്ന് അതിനെ മാറ്റണം. സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര നിര്‍ദേശം അംഗീകരിച്ച് ഒരു നിശ്ചിത നിരക്ക് തീരുമാനിച്ചാല്‍ ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്നും ധനമന്ത്രി പറഞ്ഞു. ഇത്തരമൊരു നീക്കം ഇന്ധന വിലയില്‍ കാര്യമായ ഇളവുകള്‍ കൊണ്ടുവരാന്‍ സഹായിക്കും. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഒരു നികുതി മാത്രമായിരിക്കും ചുമത്തുക. സംസ്ഥാന നികുതിയുണ്ടാവില്ല.

ഉല്‍പ്പാദനത്തിന് മാത്രമല്ല നികുതി ചുമത്തുക. ഉല്‍പ്പന്നത്തിന് എക്സൈസ് തീരുവയും കേന്ദ്രം ചുമത്തും. സംസ്ഥാനങ്ങള്‍ നിരക്കുകള്‍ തീരുമാനിക്കുകയും, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതം അറിയിക്കുകയും ചെയ്താല്‍, കേന്ദ്രം അക്കാര്യം വേഗത്തില്‍ തന്നെ നടപ്പാക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള കാര്യങ്ങളെല്ലാം തയ്യാറാണ്. ഇനി ജിഎസ്ടി കൗണ്‍സില്‍ അത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാന നികുതിയും ഇന്ധനത്തിന് ചുമത്തുന്നുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക നികുതി വ്യത്യസ്തമാണ്.
അതേസമയം ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ലെന്ന വാദങ്ങളെ ധനമന്ത്രി തള്ളി. സംസ്ഥാനങ്ങള്‍ക്ക് മുമ്പുള്ള പോലെ തന്നെ കേന്ദ്ര ഫണ്ട് ലഭിക്കും. ഒരു സംസ്ഥാനത്തിനും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടില്ല. ആന്ധ്രപ്രദേശിലെ പുനസംഘടന നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അവരുടെ തലസ്ഥാന നഗരി നിര്‍മിക്കാനും, പിന്നോക്ക മേഖലകള്‍ വികസിപ്പിക്കാനുമായി ഫണ്ട് അനുവദിക്കണമെന്ന് നിയമമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷം നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അമരാവതിയെയും, പോളവാരി ജലസേചന പദ്ധതിയെയും കേന്ദ്രം പിന്തുണയ്ക്കും. പോളവാരം നേരത്തെ തന്നെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ കടം വാങ്ങേണ്ടി വരും. എന്നാല്‍ ഈ ബാധ്യതകള്‍ വളര്‍ച്ചയെ ബാധിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ ചെയ്യുകയാണ് ഉറപ്പാക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ധനക്കമ്മി കുറയ്ക്കുക എന്ന കാര്യങ്ങള്‍ക്കാണ് മുന്‍ഗണന കൊടുത്തത്.
വളര്‍ച്ചാ നിരക്കിന് മാത്രമല്ല മുന്‍ഗണന കൊടുത്തത്. എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതകള്‍ കുറയ്ക്കാന്‍ മാര്‍ഗങ്ങളുണ്ടാവും. പക്ഷേ വായ്പയെടുക്കല്‍ വളര്‍ന്നുവരുന്ന ഏത് രാജ്യത്തിനും നിര്‍ബന്ധമാണ്. എത്ര വായ്പയെടുക്കുന്നു, അത് എവിടെ ഉപയോഗിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ധനമന്ത്രി പറഞ്ഞു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications