വലഞ്ഞ് ജനം; ഇന്ധനവില ഇന്നും ഉയർത്തി: ഡീസലിന് 58 പൈസ കൂട്ടി
ഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധന. ഒരു ലിറ്റർ ഡീസലിന് 58 പൈസയാണ് ഇന്ന് കൂടിയത്. പെട്രോൾ ലിറ്ററിന് 55 പൈസയും ഉയർത്തിയിട്ടുണ്ടെന്ന് എണ്ണക്കമ്പികൾ വ്യക്തമാക്കി. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. 137 ദിവസത്തെ ഇടവേളകൾക്ക് ശേഷം വില വർധനവ് വീണ്ടും ഉയരുകയാണ്.
അതേസമയം, ഇന്നലെയും ഇന്ധവില ഉയർന്നിരുന്നു. ഇന്നലെ ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമായിരുന്നു കൂടിയത്. എന്നാൽ, തൊട്ട് മുൻപുളള ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും ഉയർന്നിരുന്നു.

രാജ്യത്തിലുളള നിത്യോപയോഗ സാധനങ്ങളുടെയും പൊതു ഗതാഗത സംവിധാനങ്ങളുടെയും വിലയിലും നിരക്കിലും വ്യത്യാസം ഉണ്ടാകാൻ ഇത് കാരണമാകും എന്നാണ് വിവരം. എന്നാൽ, മാർച്ച് 22, 23 ദിവസങ്ങളിലായി പെട്രോളിന് കൂടിയത്, ഒരു രൂപ 78 പൈസയും ഡീസലിന് 69 പൈസയും ആണ്. ഇതിന് പിന്നാലെ കൊച്ചിയിൽ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയും ആയി വില ഉയർന്നിരുന്നു.
എല്ലാ ദിവസവും ഇന്ധന വില ഉയർത്താനാണ് എണ്ണക്കമ്പനികളുടെ തീരുമാനം എന്നാണ് വിവരം. ഈ സാഹചര്യത്തിൽ വില വർധന മിക്ക ദിവസവും ഉണ്ടാകും. എന്നാൽ, ഒറ്റയടിക്ക് വില കൂട്ടില്ല. പതുക്കെ വില വർധിപ്പിക്കുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.
അതേസമയം, ഇക്കഴിഞ്ഞ മാർച്ച് 22-ാം തീയതി മുതൽ ഇന്ധന വില എണ്ണ കമ്പനികൾ ഉയർത്തി തുടങ്ങി. മാർച്ച് 23 - ന് പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയും കൂടി. ഇതോടെ, മാർച്ച് 23 -ന് തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നിരുന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായിരുന്നു വില.
കോഴിക്കോട് ജില്ലയിലും സമാന സ്ഥിതി തുടർന്നു. 106.35 രൂപയാണ് പെട്രോള്‍ കോഴിക്കോട് വില. ഡീസലിന് 93.45 രൂപ ആയിരുന്നു. പതിയെ വില വർധിപ്പിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില വർധന ഉണ്ടാകും എന്നാണ് വിവരം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ധന വില സർക്കാർ ഉയർത്തിയിരുന്നില്ല. കഴിഞ്ഞ 4 മാസം ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടായില്ല. എന്നാൽ, ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില ഉയരുകയായിരുന്നു എന്ന റിപ്പോർട്ടാണ്.












Click it and Unblock the Notifications