• search

മായയല്ല... മന്ത്രമല്ല... വെറും കൺ‌കെട്ട് മാത്രം; മീററ്റിൽ ബിജെപിക്കും ബിഎസ്പിക്കും സംഭവിച്ചത്!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ഉത്തര്‍പ്രദേശില്‍ ആര്‍ക്ക് വോട്ടു ചെയ്താലും പോകുന്നത് ബിജെപിക്ക്

   മീററ്റ്: ഉത്തർപ്രദേശിൽ ബിജെപിയുടെ കള്ളക്കളി. ബിഎസ്പി സ്ഥാനാർത്ഥിക്ക് കൊടുത്ത വേട്ട് ലഭിക്കുന്നത് ബിജെപിക്കെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട പ്രാദേശിക തിരഞ്ഞെടു്പപിലാണ് സംഭവം. ഫലം അനുകൂലമാക്കാൻ ബിജെപി മനപൂർവ്വം നടത്തിയ ക്രമക്കേടാണെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധമാണ് മീററ്റിൽ നടക്കുന്നത്. ബിഎസ്പി സ്ഥാനാര്‍ഥിക്ക് നല്‍കിയ വോട്ട് ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് ലഭിച്ചതായി രേഖപ്പെടുത്തിയതോടെയാണ് യന്ത്രത്തകരാര്‍ വോട്ടറുടെ ശ്രദ്ധയില്‍ പെട്ടത്. ഇക്കാര്യം വോട്ടർ പുറത്ത്പറഞ്ഞതോടെ വിഷയം ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെത്തി യന്ത്രത്തകരാര്‍ പരിഹരിക്കുകയും പോളിംഗ് തുടരുകയും ചെയ്‌തെങ്കിലും പ്രതിഷേധത്തിലുറച്ചു നില്‍ക്കുകയാണ് ബിജെപി ഇതര പാര്‍ട്ടികൾ.

   ബിജെപിക്ക് സ്വാധീനമുള്ള മേകലയിലായിരു്നനു ഈ കൃത്രിമത്വം നടന്നത്. തങ്ങളുടെ വോട്ടുകള്‍ നേടാന്‍ ബിജെപി പ്രയോഗിച്ച തന്ത്രമാണിതെന്നാരോപിച്ച് ബിഎസ്പി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തിലെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. എന്നാൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും അപ്രതീക്ഷിതമായി സംഭവിച്ച സാങ്കേതിക തകരാര്‍ മാത്രമായിരുന്നു അതെന്നും മീററ്റ് സോണ്‍ ഡിവഷണൽ കമ്മീഷണർ പ്രബാത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പെടുന്നതിന് മുമ്പ് എല്ലാ വോട്ടുകളും ബിജെപിയുടേതായി രേഖപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

   ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള മേഖല

   ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള മേഖല

   ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള മേഖലയിലാണ് ഇത്തരത്തിലുള്ള സംഭവം നടന്നിട്ടുള്ളത്. എട്ട് മാസം മുമ്പ് നടന്ന പൊതു തിരഞ്ഞെടുപ്പിൽ 403ൽ‌ 325 സീറ്റുകൾ നേടിയാമ് ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയത്. അതേസമയം മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ സ്ഥലം മാറ്റം ഉണ്ടായിട്ടുണ്ട്. ബിന്ധി ജില്ലയിലെ കലക്ടര്‍ക്കും, എസ്പിക്കുമായിരുന്നു സ്ഥലം മാറ്റം ലഭിച്ചത്. വോട്ടിങ് മെഷീനിന്റെ ഡെമോ പ്രദര്‍ശനത്തില്‍ ഏത് ബട്ടനില്‍ അമര്‍ത്തിയാലും, താമര അടയാളത്തില്‍ വോട്ട് പതിയുന്ന വീഡിയോ പുറത്ത് വന്നതിനെ തടര്‍ന്ന് കമ്മീഷന്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. യുപി തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തിന് കൂടുതല്‍ ബലം പകര്‍ന്നാണ് മധ്യപ്രദേശില്‍ ഏത് ബട്ടനില്‍ കുത്തിയാലും താമരക്ക് വോട്ട് പതിയുന്ന വോട്ടിങ് യന്ത്രത്തിന്റെ വീഡിയോ പുറത്ത് വന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പിൽ തന്നെ അത് പ്രാവർത്തികമായിരിക്കുകയാണ്.

   കോൺഗ്രസും ആം ആദ്മിയും രംഗത്ത് വന്നിരുന്നു

   കോൺഗ്രസും ആം ആദ്മിയും രംഗത്ത് വന്നിരുന്നു

   അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കമ്മീഷനെ കണ്ടിരുന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ കലക്ടറെയും, എസ്പിയെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. പകരം മൂന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ചുമതല നല്‍കണമെന്നും സര്‍ക്കാരിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. അതേസമയം ഇവിഎം യന്ത്രം ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണത്തെ മധ്യപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിഷേധിച്ചു. യന്ത്രങ്ങളെല്ലാം സുരക്ഷിതമാണെന്നും, ഡെമോ പ്രദര്‍ശനത്തില്‍ സംഭവിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

   ആദ്യം ഉന്നയിച്ചത് മായാവതി

   ആദ്യം ഉന്നയിച്ചത് മായാവതി

   ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം ബിഎസ്പി നേതാവ് മായാവതിയാണ് ഇതുസംബന്ധിച്ച ആരോപണം ആദ്യം ഉന്നയിച്ചത്. ആദ്യം ആരും കാര്യമാക്കിയില്ലെങ്കിലും പിന്നീട് എഎപിയും കോണ്‍ഗ്രസും ഇത് ഏറ്റെടുക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. വോട്ടിങ് മെഷീന്റെ സുതാര്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെയാണ് ആരോപണം ശരിവെക്കും വിധത്തിലുള്ള ക്രമക്കേട് മധ്യപ്രേദശിലെ ബിന്ദില്‍ കണ്ടെത്തിയത്. മോക് ഡ്രില്ലിനിടെ ഏത് ചിഹ്നം പതിച്ച ബട്ടന്‍ അമര്‍ത്തിയാലും വിവിപാറ്റ് മെഷീന്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച വോട്ടേഴ്‌സ് വെരിഫിക്കേഷന്‍ സ്ലിപ്പ് പ്രിന്റു ചെയ്തതോടെയാണ് സംശയം ഉയര്‍ന്നത്.

   തിരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായീകരണം

   തിരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായീകരണം

   നേരത്തെ ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെ, വോട്ടിങ് മെഷീന്റെ സുരക്ഷയില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഹാക്ക് ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള സുരക്ഷാ സവിശേഷതകള്‍ അടങ്ങിയതാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എന്നായിരുന്നു ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വാദങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു മധ്യപ്രദേശിൽ നിന്നുള്ള വാർത്ത. ഇത്തരം ആരോപണങ്ങൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നിലനിൽക്കുമ്പോൾ തന്നെയാണ് ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും ഇത്തരത്തിൽ വാർത്ത പുറത്തു വരുന്നത്.

   English summary
   Voters at a polling booth in Meerut erupted in loud protests that went on for most part of the day after one of them discovered that an Electronic Voting Machine (EVM) was recording votes only for BJP, irrespective of the button that was being pressed. The first phase of civic polls in UP, eight months after BJP won the assembly elections, began in the state on Wednesday.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more