ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മൃതികളില്‍ രാജ്യം;ചരിത്രവും പ്രാധാന്യവും മഹത് വചനങ്ങളും അറിയാം
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാരഥനായിരുന്നു അദ്ദേഹം. ഗാന്ധിയോടുള്ള ആദരസൂചകമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ള്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടിനിൽ നിന്നും നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം ദക്ഷണാഫ്രിക്കയിലാണ് അഭിഭാഷകനായി സേവനം അനുഷ്ഠിച്ചത്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗാന്ധിജി ഇന്ത്യൻ സ്വാമതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ വഴികാട്ടിയായി. ആക്രമണമെന്ന രീതി ഉപേക്ഷിച്ച് അഹിംസാ മാർഗത്തിലൂടെ ബ്രീട്ടീഷുകാർക്കെതിരെ സമരപോരാട്ടം സാധ്യമാകുമെന്ന് അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തി. രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിക്കാനും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാനും ഗാന്ധി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. കലാപത്തിന്റെ പാത ഉപേക്ഷിച്ച് അദ്ദേഹത്തിനൊപ്പം ആളുകൾ കൂടി.

നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങി അവിസ്മരണീയ സമരമുറകളിലൂടെ ഒടുവിൽ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. രാജ്യം സ്വാതന്ത്യം നേടി അഞ്ച് മാസങ്ങളിൽക്കിപ്പുറം നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തനാൽ 1948 ജനുവരി 30 നാണ് ഗാന്ധി കൊല്ലപ്പെടുന്നത്.
ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത് വചനങ്ങളും ഈ ദിനത്തിൽ ഓർമിക്കപ്പെടുന്നു .ഗാന്ധിജിയുടെ ചില ഉദ്ധരണികളും ഗാന്ധി ജയന്തി ആശംസകളും നോക്കാം.
'നിങ്ങൾ ഈ ലോകത്ത് എന്ത് മാറ്റം വന്നുകാണാനാഗ്രഹിക്കുന്നുവോ, അതാകണം'
' ചിന്തിക്കുന്നതും, പറയുന്നതും, പ്രവർത്തിക്കുന്നതും ഒരുപോലെ ആകുമ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടനാകുന്നത്'
'വർത്തമാനകാലത്ത് നാം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും ഭാവി'
'ആൾക്കൂട്ടത്തിൽ നിൽക്കാൻ എളുപ്പമാണ്, പക്ഷേ ഒറ്റയ്ക്ക് നിൽക്കാൻ ധൈര്യം ആവശ്യമാണ്'
'വൃത്തിയായും അന്തസ്സോടെയും ജീവിക്കാൻ പണം ആവശ്യമില്ല'
'ബഹുമാനം, മനസ്സിലാക്കൽ, സ്വീകാര്യത, അഭിനന്ദനം എന്നീ നാല് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ബന്ധങ്ങൾ'
'വർഷത്തിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത രണ്ട് ദിവസങ്ങളുണ്ട്, ഇന്നലെയും നാളെയും'












Click it and Unblock the Notifications