ഇതോ ക്ലീന്‍ ഗംഗ; ഗംഗാ നദിയിലെ വെള്ളം കുളിക്കാന്‍ പോലും കൊള്ളില്ല!
അലഹബാദ്: കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം തുടങ്ങിവെച്ച പദ്ധതികളില്‍ ഒന്ന് ഗംഗാ നദിയെ വൃത്തിയാക്കി എടുക്കുക എന്നതായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഭരണം ഒന്നര വര്‍ഷം എത്തിയപ്പോള്‍ ഗംഗയിലെ വെള്ളം കുടിക്കുന്നത് പോകട്ടെ, കുളിക്കാന്‍ പോലും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍ പ്രദേശിലെ മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അനുവദനീയമായതിലും 30 ഇരട്ടിയാണ് ഗംഗാജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് എന്നാണ് പഠനം വ്യക്തമാക്കുന്നത്. ജനുവരി 14 ന് തുടങ്ങാനിരിക്കുന്ന മാഘ മേളയ്ക്ക് മുന്നോടിയായാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിന് ഭക്തരും തീര്‍ഥാടകരുമാണ് മാഘമേളയ്ക്കായി അലഹാബാദിലെത്തുക.

സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഗംഗാനദിയിലെ ജലം പരിശോധിച്ചത്. കൊട്ടിഘോഷിച്ച് ഗംഗാനദി ശുചീകരണം ആരംഭിച്ച മോദി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്നുവരെ ഇക്കാര്യത്തില്‍ പഴി കേട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നദികളിലൊന്നായ ഗംഗാനദി വൃത്തിയാക്കിയെടുക്കാന്‍ ചുരുങ്ങിയത് 18 വര്‍ഷമെങ്കിലും വേണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. 2500 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന നദി വൃത്തിയാക്കാനായി ആയിരം കോടി രൂപയിലധികം വേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications