വ്യാജ പാസ്പോര്‍ട്ട് നല്‍കിയത് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളെന്ന് ഛോട്ടാ രാജന്
ദില്ലി: ദാവൂദ് ഇബ്രാഹിം തന്റെ ഒറിജിനല്‍ പാസ്പോര്‍ട്ട് തട്ടിയെടുത്തതിനെ തുടര്‍ന്ന് തനിക്ക് വ്യാജ പാസ്പോര്‍ട്ട് നല്‍കിയത് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണെന്ന് അധോലോക നേതാവ് ഛോട്ടാ രാജന്. വ്യാജ പാസ്പോര്‍ട്ട് കേസില്‍ തിഹാര്‍ ജയിലില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ദില്ലി കോടതിക്കുമുന്പാകെയാണ് രാജന് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദാവൂദ് പലതവണ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഛോട്ടാ രാജന് പറഞ്ഞു. മുംബൈ സ്ഫോടനം നടത്താന്‍ ദാവൂദ് ഇബ്രാഹിം തയാറെടുക്കുന്നതറിഞ്ഞ് വിവരം താന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കു കൈമാറി. ഇതറിഞ്ഞ ദാവൂദ് അനുയായികള്‍ മുഖേന ദുബായില്‍വച്ച് ഒറിജിനല്‍ പാസ്പോര്‍ട്ട് തട്ടിയെടുക്കുകയായിരുന്നെന്ന് ഛോട്ടാ രാജന് പറയുന്നു.

ദുബായില്‍ വെച്ച് ദാവൂദിന്റെ അനുയായികള്‍ തന്നെ കൊലപ്പെടുത്താനും ശ്രമിച്ചു. ഇവിടെനിന്നും രക്ഷപ്പെട്ടു മലേഷ്യയിലെത്തി, അവിടെനിന്നു ബാങ്കോക്കിലും. ദാവൂദിന്റെ അനുയായികള്‍ 2000 ല്‍ ബാങ്കോക്കില്വച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഛോട്ടാ രാജന് കോടതിക്കു മുന്‍പാകെ മൊഴി നല്കി.
ബാങ്കോക്കില്‍വച്ച് കൊലപാതകശ്രമം ഉണ്ടായതോടെയാണ് തനിക്ക് മോഹന്‍ കുമാര്‍ എന്നപേരില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യാജ പാസ്പോര്‍ട്ട് നല്‍കിയത്. ഭീകരര്‍ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ താന്‍ പലവട്ടം സഹായിച്ചിട്ടുണ്ട്. ഇതില്‍ തന്നെ സഹായിച്ചവരുടെ പേരോ താന്‍ സഹായിച്ചവരുടെ പേരോ വെളിപ്പെടുത്തില്ലെന്നും രാജന് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications