സ്‌കൂളിന് സമീപം വാതക ചോര്‍ച്ച, 100 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍ !!

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: സ്‌കൂളിന് അടുത്ത് പ്രവര്‍ത്തിയ്ക്കുന്ന ഗ്യാസ് പ്ലാന്റില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായത് ആശങ്ക പരത്തി. വിഷവാതകം ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം പ്രകടപ്പിച്ച 100 വിദ്യാര്‍ത്ഥിനികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

വിഷപ്പുക

ശനിയാഴ്ച രാവിലെയാണ് പ്ലാന്റില്‍ നിന്ന് വിഷവാതകം പുറത്തേയ്ക്ക് എത്തിയത്. അമോണിയം നിറയ്ക്കാനായി പ്ലാന്റില്‍ എത്തിയ ലോറിയില്‍ നിന്നാണ് ലീക്ക് ഉണ്ടായത് എന്നാണ് സംശയിയ്ക്കുന്നത്.

അസ്വാസ്ഥ്യം

പ്ലാന്റിന് അടുത്തുള്ള ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പുക ശ്വസിച്ച് അസ്വാസ്ഥ്യം ഉണ്ടായി. പലരും ഛര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. തലകറങ്ങി വീണവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമല്ല

ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനികളുടെ നില ഗുരുതരമല്ല. പലരും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ആശുപത്രി വിട്ടു.

അന്വേഷണം

പ്ലാന്റില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

English summary
Gas leak in Delhi, 100 Students hospitalised.
Please Wait while comments are loading...